Advertisement

തിങ്കളാഴ്ച മുതൽ മഴ കനക്കും; എ​ട്ട് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

June 29, 2019
Google News 0 minutes Read

അടുത്ത ആഴ്ച മുതൽ സംസ്ഥാനത്ത് മഴ കനക്കുമെന്ന് അറിയിപ്പ്. കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേന്ദ്ര​ത്തി​ന്‍റെ പു​തി​യ അ​റി​യി​പ്പു പ്ര​കാ​രം തി​ങ്ക​ളാ​ഴ്ച മു​ത​ൽ ബു​ധ​നാ​ഴ്ച വ​രെ ഏ​ഴു മു​ത​ൽ 11 സെ​ന്‍റീ​മീ​റ്റ​ർ വ​രെ​യു​ള്ള ശ​ക്ത​മാ​യ മ​ഴ പെ​യ്യും.

മുന്ന​റി​യി​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ എ​ട്ടു ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ക​ണ്ണൂ​ർ ജി​ല്ല​യി​ൽ തി​ങ്ക​ളാ​ഴ്ച മു​ത​ൽ ബു​ധ​നാ​ഴ്ച വ​രെ​യും കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ൽ തി​ങ്ക​ളാ​ഴ്ചയും ചൊ​വ്വാ​ഴ്ച​യു​മാ​ണ് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. കോ​ഴി​ക്കോ​ട്, ഇ​ടു​ക്കി ജി​ല്ല​ക​ളി​ൽ ചൊ​വ്വ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ലും മ​ല​പ്പു​റം, കോ​ട്ട​യം, ആ​ല​പ്പു​ഴ, കൊ​ല്ലം ജി​ല്ല​ക​ളി​ൽ ചൊ​വ്വാ​ഴ്ച​യു​മാ​ണ് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന ജി​ല്ല​ക​ളി​ലു​ള്ള​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി അ​റി​യി​ച്ചു. അ​തേ​സ​മ​യം സം​സ്ഥാ​ന​ത്ത് ഇ​ന്നും കാ​ല​വ​ർ​ഷം ദു​ർ​ബ​ല​മാ​യി​രു​ന്നു. കാ​ല​വ​ർ​ഷം ആ​രം​ഭി​ച്ച് ഒ​രു മാ​സം പി​ന്നി​ടു​ന്പോ​ഴും പ്ര​തീ​ക്ഷി​ച്ച മ​ഴ കി​ട്ടാ​ത്ത​ത് ആ​ശ​ങ്ക​യു​യ​ർ​ത്തു​ന്നു​ണ്ട്. ഈ ​മാ​സം ഇ​തു​വ​രെ ല​ഭി​ച്ച മ​ഴ ശ​രാ​ശ​രി​യി​ലും 40 ശ​ത​മാ​നം കു​റ​വാ​ണ്. 59.3 സെ​ന്‍റീ​മീ​റ്റ​ർ മ​ഴ​യാ​ണ് ജൂ​ണി​ൽ ഇ​ന്ന​ലെ വ​രെ പെ​യ്യേ​ണ്ട​ത്. എ​ന്നാ​ൽ പെ​യ്ത​ത് 35.58 സെ​ന്‍റീ​മീ​റ്റ​ർ മാ​ത്ര​മാ​ണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here