ബ്രിട്ടീഷ് രീതി പിന്തുടരുന്ന പൊലീസുകാരെ നിയന്ത്രിക്കുമെന്ന് മന്ത്രി എകെ ബാലൻ

ബ്രിട്ടീഷ് രീതി പിന്തുടരുന്ന പൊലീസുകാരെ നിയന്ത്രിക്കാൻ ശക്തമായ നടപടിയെടുക്കുമെന്ന് മന്ത്രി എകെ ബാലൻ. ചിലരിൽനിന്ന് ഇപ്പോഴും ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടാകുന്നു. ഇങ്ങനെയുള്ളവരെ നിയന്ത്രിക്കാൻ സർക്കാരിനാകുന്നുണ്ടെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
നെടുങ്കണ്ടത്തെ കസ്റ്റഡി മരണത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. കസ്റ്റഡിയിൽ മരിച്ച രാജ്കുമാർ ക്രൂരമർദനത്തിന് ഇരയായതായുള്ള പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നിരുന്നു. മരണകാരണം ന്യൂമോണിയ ആണെങ്കിലും പോലീസിന്റെ മർദനമുറ സാധ്യതയാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്.
തുടയിലും കാൽവെള്ളയിലും മുറിവുകളും ചതവുകളും അടക്കം 22 പരിക്കുകളുണ്ട്. ഇതെല്ലാം സൂചിപ്പിക്കുന്നത് ഉരുട്ടൽ അല്ലെങ്കിൽ ക്രൂരമായ മർദ്ദനം നടന്നെന്നാണ്.
അതേസമയം, മുറിവുകൾ എങ്ങനെ സംഭവിച്ചുവെന്നു കണ്ടെത്താൻ വിശദമായ പരിശോധനകൾ നടത്തുമെന്നും രാജ്കുമാറിനെ പരിശോധിച്ച മുഴുവൻ ഡോക്ടർമാരുടെയും മൊഴികൾ രേഖപ്പെടുത്താനുമാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.
🔥 സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച വൈറൽ വ്ലോഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.
വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.