ജമ്മുകാശ്മീരിൽ മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞു; 33 മരണം

ജമ്മുകാശ്മീരിൽ മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞ് 33 യാത്രക്കാർ മരിച്ചു.കിഷ്ത്വാറിൽ രാവിലെയോടെയാണ് അപകടം ഉണ്ടായത്. ഏഴിലധികം പേർക്ക് ഗുരുതരമായി പരിക്കേറ്റു.
കേഷ്വാനിൽ നിന്ന് കിഷ്ത്വാറിലേക്ക് പോകുകയായിരുന്ന മിനി ബസാണ് അപകടത്തിൽപ്പെട്ടത്.രാവിലെ ഏഴ് അരയോടെയാണ് അപകടം.നിയന്ത്രണം വിട്ട ബസ് കൊക്കയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
45 ലധികം യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്.അനുവദനീയമായ എണ്ണത്തിൻ കൂടുതൽ ആളുകൾ ബസിൽ ഉണ്ടായിരുന്നതായാണ് സൂചന. സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുൻ മുഖ്യ മന്ത്രിമാരായ ഒമർ അബ്ദുള്ള, മെഹബൂബ മുഫ്തി തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News