മഹാരാഷ്ട്രയിൽ കനത്ത മഴ തുടരുന്നു; വെള്ളക്കെട്ട് രൂക്ഷം; അടുത്ത 24 മണിക്കൂർ കൂടി മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

മഹാരാഷ്ട്രയിൽ കനത്ത മഴ തുടരുന്നു.മുബൈയുടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായി.മഴ റെയിൽ റോഡ് ഗതാഗത്തെയും സാരമായി ബാധിച്ചു. അടുത്ത 24 മണിക്കൂർ കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.
തുടർച്ചയായ നാലാം ദിവസവും മുബൈയിലും മഹാരാഷ്ട്രയിലെ വിവിധ പ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്. മുബൈയിലെ താഴ്ന്ന പ്രദേശങ്ങളായ സയോൺ,കുർള,ദാദർ എന്നിവടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു.പ്രദേശത്തെ സ്‌ക്കൂളുകൾക്ക് അവധി നൽകി.റെയിൽ റോഡ് ഗതാഗതം മഴമൂലം തടസ്സപ്പെട്ടു.മഴ മൂലം നഗരപ്രദേശത്ത് ഗതാഗത കുരുക്ക് രൂക്ഷമാണ്. ചില ദീർഘദൂര ട്രെയിനുകൾ വൈകിയോടുന്നതായി പശ്ചിമ റെയിൽവേ അധികൃതർ അറിയിച്ചു.
താക്കൂർവാഡി റെയിൽവേ സ്റ്റേഷനു സമീപം ഗുഡ്‌സ് ട്രെയിൻ പാളം തെറ്റി മറിഞ്ഞത് യാത്രാക്ലേശം ഇരട്ടിച്ചു.വെള്ളപൊക്കത്തെ തുടർന്ന് നിർത്തിവെച്ച് പൽഗാം ഡിവിഷനിലെ ലോക്കൽ ടെയിൻ ഗതാഗതം പുനരാരംഭിച്ചു.വെള്ളം താഴ്ന്നതിനെ വേഗത കുറച്ച് തീവണ്ടികൾ കടത്തി വിടുന്നത്
.അടുത്ത ഇരുപത്തി നാലു മണിക്കൂർ കനത്ത മഴ തുടരും എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here