നെടുമങ്ങാട് പതിനാറുകാരിയുടെ മരണം; പ്രതികളെ അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയില്‍ വാങ്ങിയേക്കും

നെടുമങ്ങാട് പതിനാറുകാരിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയില്‍ വാങ്ങിയേക്കും. കൃത്യം നടത്തിയ ശേഷം പ്രതികള്‍ ഒളിവില്‍ക്കഴിഞ്ഞ തമിഴ്‌നാട്ടിലും പൊലീസ് തെളിവെടുക്കും. പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ഷാള് ഒളിവില്‍ക്കഴിയവേ ഉപേക്ഷിച്ചുവെന്നാണ് പ്രതികളുടെ മൊഴി. ഇതും കണ്ടെത്തേണ്ടതുണ്ട്. പെണ്‍കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായോ എന്നറിയാന്‍ ആന്തരികാവയവങ്ങള്‍ ശാസ്ത്രീയ പരിശോധനക്ക് അയക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളിലും തീരുമാനമുണ്ടായേക്കും.

Read more: നെടുമങ്ങാട് കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ പതിനാറുകാരിയെ കഴുത്ത് ഞെരിച്ചു കൊന്നതെന്ന് സ്ഥിരീകരണം; അമ്മയ്ക്കും അമ്മയുടെ കാമുകനുമെതിരെ കൊലക്കുറ്റം

നെടുമങ്ങാട് പറണ്ടോട് സ്വദേശി മഞ്ജുഷയുടെ പതിനാറുകാരിയായ മകളെ ഈ മാസം പത്തു മുതലാണ് കാണാതായത്. മകളെ അന്വേഷിക്കാന്‍ തിരുപ്പൂരിലേക്ക് പോകുകയാണെന്ന് വീട്ടില്‍ പറഞ്ഞശേഷം മഞ്ജുഷ കാമുകനായ അനീഷിനൊപ്പം നാടുവിട്ടു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും വിവരം ലഭിക്കാതിരുന്നതോടെ മഞ്ജുഷയുടെ അച്ഛന്‍ രാജേന്ദ്രന്‍ പൊലീസില്‍ പരാതി നല്‍കി. മഞ്ജുഷയേയും അനീഷിനേയും തമിഴ്‌നാട്ടില്‍നിന്ന് പിടികൂടി ചോദ്യംചെയ്തപ്പോഴാണ് മകള്‍ തൂങ്ങിമരിച്ചെന്നും മൃതദേഹം കിണറ്റില്‍ തള്ളിയെന്നും മൊഴിനല്‍കിയത്.

മഞ്ജുഷയുടെ വീട്ടില്‍ നിന്ന് നാലുകിലോമീറ്റര്‍ അകലെ കരിപ്പൂര്‍ കാരാന്തലയിലുള്ള അനീഷിന്റെ വീടിനടുത്താണ് മൃതദേഹം ഉപേക്ഷിച്ചത്. രാത്രി അനീഷിന്റെ ബൈക്കില്‍ ഇരുത്തിയാണ് മൃതദേഹം ഇവിടെ എത്തിച്ച് കിണറ്റില്‍ ഹോളോബ്രിക്‌സ് കെട്ടിത്താഴ്ത്തിയത്. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവില്‍ മൃതദേഹം പുറത്തെടുത്തു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top