നെടുമങ്ങാട് കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ പതിനാറുകാരിയെ കഴുത്ത് ഞെരിച്ചു കൊന്നതെന്ന് സ്ഥിരീകരണം; അമ്മയ്ക്കും അമ്മയുടെ കാമുകനുമെതിരെ കൊലക്കുറ്റം

നെ​ടു​മ​ങ്ങാ​ട് കി​ണ​റ്റി​നു​ള്ളി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ പ​തി​നാ​റു​കാ​രി​യു​ടേ​ത് കൊ​ല​പാ​ത​ക​മെ​ന്ന് സ്ഥി​രീ​ക​ര​ണം. പെ​ണ്‍​കു​ട്ടി​യെ ക​ഴു​ത്തു​ഞെ​രി​ച്ച് കൊ​ന്ന​താ​ണെ​ന്ന് പോ​സ്റ്റ് മോ​ര്‍​ട്ട​ത്തി​ല്‍ ക​ണ്ടെ​ത്തി. ജൂ​ണ്‍ 11 ന് ​കൊ​ല​പാ​ത​കം ന​ട​ന്ന​താ​യാ​ണ് ക​രു​തു​ന്ന​ത്. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​മ്മ മ​ഞ്ജു​ഷ​യ്ക്കും കാ​മു​ക​ന്‍ അ​നീ​ഷി​നു​മെ​തി​രെ കൊ​ല​ക്കു​റ്റം ചു​മ​ത്തി. മാ​ന​ഭം​ഗം ന​ട​ന്നോ​യെ​ന്ന​റി​യാ​ന്‍ ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ള്‍ രാ​സ​പ​രി​ശോ​ധ​ന ന​ട​ത്താ​ൻ അ​യ​യ്ക്കും.

ശ​നി​യാ​ഴ​ച​യാ​ണ് പ​തി​നാ​റു​കാ​രി​യു​ടെ മൃ​ത​ദേ​ഹം പൊ​ട്ട​ക്കി​ണ​റ്റി​ൽ ക​ണ്ടെ​ത്തി​യ​ത്. ഭ​ര്‍​ത്താ​വു​മാ​യി അ​ക​ന്നു ക​ഴി​യു​ന്ന മ​ഞ്ജു​ഷ, മ​ക​ളു​മാ​യി വാ​ട​ക വീ​ട്ടി​ലാ​യി​രു​ന്നു താ​മ​സി​ച്ചി​രു​ന്ന​ത്. ഇ​വ​രു​ടെ വീ​ടി​ന​ടു​ത്താ​ണ് അ​മ്മ​യു​ടെ കാ​മു​ക​നാ​യ അ​നീ​ഷ് താ​മ​സി​ച്ചി​രു​ന്ന​ത്. മ​ക​ളു​മാ​യി വ​ഴ​ക്കു​ണ്ടാ​യെ​ന്നും, തു​ട​ര്‍​ന്ന് മ​ക​ള്‍ തൂ​ങ്ങി മ​രി​ച്ചെ​ന്നു​മാ​ണ് മ​ഞ്ജു​ഷ പോ​ലീ​സി​ന് ന​ല്‍​കി​യ മൊ​ഴി.

നെ​ടു​മ​ങ്ങാ​ട് പ​റ​ണ്ടോ​ട് സ്വ​ദേ​ശി മ​ഞ്ജു​ഷ​യു​ടെ മ​ക​ളാ​യ പ​തി​നാ​റു​കാ​രി​യെ ഈ​മാ​സം പ​ത്തു മു​ത​ലാ​ണ് കാ​ണാ​താ​യ​ത്. മ​ക​ളെ അ​ന്വേ​ഷി​ക്കാ​ന്‍ തി​രു​പ്പൂ​രി​ലേ​ക്ക് പോ​കു​ക​യാ​ണെ​ന്ന് വീ​ട്ടി​ല്‍ പ​റ​ഞ്ഞ​ശേ​ഷം മ​ഞ്ജു​ഷ കാ​മു​ക​നാ​യ അ​നീ​ഷി​നൊ​പ്പം നാ​ടു​വി​ട്ടു. ദി​വ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും വി​വ​രം ല​ഭി​ക്കാ​തി​രു​ന്ന​തോ​ടെ മ​ഞ്ജു​ഷ​യു​ടെ അ​ച്ഛ​ന്‍ രാ​ജേ​ന്ദ്ര​ന്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. മ​ഞ്ജു​ഷ​യേ​യും അ​നീ​ഷി​നേ​യും ത​മി​ഴ്നാ​ട്ടി​ല്‍​നി​ന്ന് പി​ടി​കൂ​ടി ചോ​ദ്യം​ചെ​യ്ത​പ്പോ​ഴാ​ണ് മ​ക​ള്‍ തൂ​ങ്ങി​മ​രി​ച്ചെ​ന്നും മൃ​ത​ദേ​ഹം കി​ണ​റ്റി​ല്‍ ത​ള്ളി​യെ​ന്നും മൊ​ഴി​ന​ല്‍​കി​യ​ത്.

മ​ഞ്ജു​ഷ​യു​ടെ വീ​ട്ടി​ല്‍ നി​ന്ന് നാ​ലു​കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ ക​രി​പ്പൂ​ര്‍ കാ​രാ​ന്ത​ല​യി​ലു​ള്ള അ​നീ​ഷി​ന്റെ വീ​ടി​ന​ടു​ത്താ​ണ് മൃ​ത​ദേ​ഹം ഉ​പേ​ക്ഷി​ച്ച​ത്. രാ​ത്രി അ​നീ​ഷി​ന്റെ ബൈ​ക്കി​ല്‍ ഇ​രു​ത്തി​യാ​ണ് മൃ​ത​ദേ​ഹം ഇ​വി​ടെ എ​ത്തി​ച്ച് കി​ണ​റ്റി​ല്‍ ഹോ​ളോ​ബ്രി​ക്സ് കെ​ട്ടി​ത്താ​ഴ്ത്തി​യ​ത്. മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട ശ്ര​മ​ത്തി​നൊ​ടു​വി​ൽ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്തു. വ​ഴ​ക്കു​പ​റ​ഞ്ഞ​തി​നാ​ണ് കു​ട്ടി ആ​ത്മ​ഹ​ത്യ ചെ​യ്ത​തെ​ന്നാ​യി​രു​ന്നു മ​ഞ്ജു​ഷ​യു​ടെ മൊ​ഴി. മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലാ​ണ് പോ​സ്റ്റു​മോ​ര്‍​ട്ടം ന​ട​ത്തി​യ​ത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top