Advertisement

ആന്തൂരില്‍ വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പികെ ശ്യാമളയെ പിന്തുണച്ച് നിയമസഭയില്‍ മന്ത്രി ഇപി ജയരാജന്‍

July 1, 2019
0 minutes Read

ആന്തൂരില്‍ വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ പികെ ശ്യാമളയെ പിന്തുണച്ച് നിയമസഭയില്‍ മന്ത്രി ഇപി ജയരാജന്‍. സാജന്റെ അത്മഹത്യയില്‍ പികെ ശ്യാമള ഒരു തെറ്റും ചെയ്തട്ടില്ലെന്നും അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ പ്രതിപക്ഷത്തിന് ദുഃഖിക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം അന്വേഷണം അട്ടിമറിക്കുന്നതിന്റെ സൂചനയാണ് മന്ത്രിയുടെ പ്രതികരണമെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി. ആന്തൂരില്‍ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയില്‍ എന്തുകൊണ്ട് രാഷ്ട്രീയ നേതൃത്വത്തിനെതിരേ നടപടിയില്ലെന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ചോദ്യത്തിന് പ്രതികരണമായാണ് പി കെ ശ്യാമളയെ പിന്തുണച്ച് മന്ത്രി ഇപി ജയരാജന്‍ രംഗത്തെത്തിയത്. പികെ ശ്യാമളക്ക് ക്ലീന്‍ചിറ്റ് നല്‍കിക്കൊണ്ടാണ് സഭയില്‍ മന്ത്രി സംസാരിച്ചത്.

പ്രതിപക്ഷം ചൂണ്ടിക്കാട്ടി എന്നതുകൊണ്ടു മാത്രം ഒരാള്‍ കുറ്റവാളിയാകില്ലെന്നും അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ നിങ്ങള്‍ ദുഃഖിക്കേണ്ടി വരുമെന്നും പ്രതിപക്ഷത്തോട് മന്ത്രി പറഞ്ഞു.അതേസമയം, സാജന്റെ ആത്മഹത്യയില്‍ പ്രതിയെ രക്ഷിക്കുമെന്നതിന്റെ സൂചനയാണ് മന്ത്രിയുടെ പ്രസ്താവനയെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top