Advertisement

‘പന്തെവിടെ എന്നായിരുന്നല്ലോ ചോദ്യം? ഇപ്പോ സന്തോഷമായില്ലേ?’; മാധ്യമ പ്രവർത്തകനെ ട്രോളി രോഹിത്: വീഡിയോ

July 1, 2019
Google News 3 minutes Read

റി​ഷ​ഭ് പ​ന്തി​നെ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​തു സം​ബ​ന്ധി​ച്ചു ചോ​ദ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ ട്രോ​ളി ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​ഉ​പ​നാ​യ​ക​ൻ രോ​ഹി​ത് ശ​ർ​മ. ലോ​ക​ക​പ്പ് മ​ത്സ​ര​ത്തി​ൽ ഇം​ഗ്ല​ണ്ടി​നോ​ടു തോ​റ്റ​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളെ ക​ണ്ട​പ്പോ​ഴാ​ണ് പ​ന്തി​നെ സം​ബ​ന്ധി​ച്ച ചോ​ദ്യ​ത്തി​ന് രോ​ഹി​ത് ര​സ​ക​ര​മാ​യ മ​റു​പ​ടി ന​ൽ​കി​യ​ത്.

ലോ​ക​ക​പ്പി​ൽ ക​ളി​ച്ചു​വ​രു​ന്ന ഹാ​ർ​ദി​ക് പാ​ണ്ഡ്യ ടീ​മി​ലു​ള്ള​പ്പോ​ൾ ഒ​രു മ​ത്സ​രം പോ​ലും ക​ളി​ക്കാ​ത്ത പ​ന്തി​നെ എ​ന്തു​കൊ​ണ്ടു നാ​ലാം നമ്പറിൽ ഇ​റ​ക്കി എ​ന്ന​താ​യി​രു​ന്നു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന്‍റെ ചോ​ദ്യം.

“നി​ങ്ങ​ളു​ടെ ആ​വ​ശ്യ​മാ​യി​രു​ന്ന​ല്ലോ പ​ന്ത് ക​ളി​ക്കു​ക എ​ന്ന​ത്. ടീം ​ഇ​ന്ത്യ​യി​ൽ​നി​ന്നു പു​റ​പ്പെ​ട്ട​പ്പോ​ൾ മു​ത​ൽ റി​ഷ​ഭ് പ​ന്ത് എ​വി​ടെ? റി​ഷ​ഭ് പ​ന്ത് എ​വി​ടെ? എ​ന്ന് നി​ങ്ങ​ൾ ചോ​ദി​ച്ചു. പ​ന്ത് ഇ​താ ഇ​വി​ടെ, നാ​ലാം ന​ന്പ​രി​ൽ ക​ളി​ക്കു​ന്നു’ എ​ന്നാ​യി​രു​ന്നു രോ​ഹി​തി​ന്‍റെ മ​റു​പ​ടി.

ഇ​തി​നു​ശേ​ഷം ചോ​ദ്യ​ത്തി​നു ശ​രി​യാ​യ മ​റു​പ​ടി​യും രോ​ഹി​ത് ന​ൽ​കി. പ​ന്തി​നെ​പോ​ല ഒ​രു പു​തി​യ ക​ളി​ക്കാ​ര​ന് പി​ച്ചി​ന്‍റെ സ്വ​ഭാ​വം മ​ന​സി​ലാ​ക്കാ​ൻ കു​റ​ച്ച് സ​മ​യം ആ​വ​ശ്യ​മാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന് എ​ന്തു ചെ​യ്യാ​ൻ ക​ഴി​യു​മെ​ന്ന് ന​മു​ക്ക​റി​യാം. പ​ക്ഷേ, ആ​ദ്യ മ​ത്സ​രം ക​ളി​ക്കു​ന്ന ഒ​രാ​ളി​ൽ​നി​ന്ന് കൂ​ടു​ത​ൽ പ്ര​തീ​ക്ഷി​ക്കു​ന്ന​തു ശ​രി​യ​ല്ലെ​ന്നും രോ​ഹി​ത് പ​റ​ഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here