Advertisement

ക്രിക്കറ്റ് ലോകത്തെ പോരാട്ടത്തിന്റെ മുഖങ്ങളായി പന്തും, വോക്‌സും

2 days ago
Google News 2 minutes Read

പരുക്കേറ്റാൽ വിശ്രമിക്കുകയാണ് അതിൽനിന്ന് മുക്തനാവാനുള്ള വഴി. എന്നാൽ, പരുക്ക് വകവെയ്ക്കാതെ തന്റെ രാജ്യത്തിനായി പോരാടാൻ ഇറങ്ങിയാലോ? അങ്ങനെയുള്ള ഒരു പോരാട്ട വീര്യമാണ് ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തിലും, ഇംഗ്ലണ്ട് ഓൾ റൗണ്ടർ ക്രിസ് വോക്‌സിലും കണ്ടത്. ഏതു വിധേയനയും ജയം സ്വന്തമാക്കുക എന്ന ദൃഢനിശ്ചയവും, ക്രിക്കറ്റിനോടുള്ള ആത്മാർത്ഥ ബന്ധവുമാണ് ഈ പോരാട്ടങ്ങളിലേക്ക് അവരെ നയിച്ചത്. ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ഇതിന് സാക്ഷ്യവും വഹിച്ചു.

മാഞ്ചസ്റ്ററിൽ വച്ച് നടന്ന നാലാം ടെസ്റ്റ് മത്സരത്തിൽ തനിക്ക് പറ്റിയ പരുക്കുമായി കളത്തിലേക്ക് ഇറങ്ങിയ ഋഷഭിനെ കണ്ട് ആരാധകർ കയ്യടിച്ചിരുന്നു. കാലിന് പരുക്കേറ്റ അദ്ദേഹം അത് വകവെയ്ക്കാതെ തന്റെ രാജ്യത്തിനായി ബാറ്റ് വീശാൻ ഒരുങ്ങി. ആരാധകർ അദ്ദേഹത്തിന്റെ ആ പോരാട്ട വീര്യത്തിന് സ്റ്റാന്റിംഗ് ഒവേഷൻ നൽകി.

ഇന്ന്, ഓവലിൽ വച്ച് നടന്ന അവസാന ടെസ്റ്റ് മത്സരത്തിൽ ഈ പോരാട്ടവീര്യത്തിന്റെ മറ്റൊരു മുഖവും കണ്ടു. ഇംഗ്ലണ്ട് ഓൾ റൗണ്ടർ ക്രിസ് വോക്‌സിലൂടെ. ഫീൽഡിങ്ങിനിടെ ഷോൾഡറിന് പരുക്കേറ്റ വോക്‌സ് രണ്ടാം ഇന്നിംഗിസിൽ പത്തമനായി കളത്തിൽ ഇറങ്ങി. ഗസ് ആറ്റ്കിൻസണിന് പിന്തുണയുമായി കൃത്യമായ പദ്ധതികളിലൂടെ ഇംഗ്ലണ്ടിനായി റൺസ് നേടി.

Story Highlights : IND vs ENG test Rishabh Pant Chris Woakes

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here