Advertisement

ബിനോയ് കോടിയേരിക്കെതിരായ ലൈംഗികാരോപണം; മുൻകൂർ ജാമ്യാപേക്ഷയിൽ വിധി നാളെ

July 2, 2019
Google News 0 minutes Read

പീഡനപരാതിയില്‍ ബിനോയ് കോടിയേരി നല്‍കിയ ജാമ്യഹര്‍ജിയില്‍ വിധി നാളെ.മുംബൈ ദിന്‍ഡോഷി കോടതിയില്‍ വാദം പൂര്‍ത്തിയായി.യുവതി കെട്ടച്ചമച്ച കേസാണിതെന്ന് പ്രതിഭാഗവും, ജാമ്യം നല്‍കിയാല്‍ പരാതിക്കാരിയുടേയും കുട്ടിയുടേയും ജീവന് പോലും ഭീഷണിയാകുമെന്ന് യുവതിയുടെ അഭിഭാഷകനും കോടതിയെ അറിയിച്ചു.ഡിഎന്‍എ ടെസ്റ്റിനേയും ബിനോയിയുടെ അഭിഭാഷകന്‍ എതിര്‍ത്തു.

യുവതിയുടെ പുതിയ അഭിഭാഷകന്‍ അബ്ബാസ് മുക്തിയാര്‍ ഉയര്‍ത്തിയ വാദങ്ങളെ പ്രതിരോധിക്കുകയായിരുന്നു പ്രതിഭാഗം ആദ്യം.ബിനോയ്, കോടിയേരി ബാലകൃഷ്ണന്റെ മകനാണെന്നത് ഈ കേസില്‍ പ്രസക്തമല്ലെന്ന് പ്രതിഭാഗം വാദിച്ചു.യുവതി നല്‍കിയ വിവാഹരേഖ പോലും വ്യാജമാണ്.രേഖകളിലെ ബിനോയിയുടെ ഒപ്പ് കൃത്രിമമായി ഉണ്ടാക്കിയതാണെന്നും അശോക് ഖുപ്ത കോടതിയെ അറിയിച്ചു.ജാമ്യഹര്‍ജി പരിഗണിക്കുന്ന വേളയില്‍ ഡിഎന്‍എ ടെസ്റ്റ് അനുചിതമാണ്.ബലാത്സംഗ കുറ്റം ആരോപിക്കാനുളള സാഹചര്യം ഇല്ലെന്നും  ഉഭയകക്ഷി സമ്മതത്തോടെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് തമ്മില്‍ പിരിഞ്ഞ ശേഷം ബലാത്സംഗമായി മാറുന്നതെങ്ങനെയെന്നും മുന്‍കോടതി ഉത്തരവുകളെ ഉദ്ദരിച്ച് അശോക് ഖുപ്ത വാദിച്ചു.

യുവതിയുടെ പശ്ചാത്തലം വ്യക്തമാക്കുന്നതിന് ഒരു ഭോജ്പൂരി നടനൊപ്പമുളള യുവതിയുടെ സ്വകാര്യ ചിത്രങ്ങളും അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ചു.പണം തട്ടാനുളള നീക്കം മാത്രമാണ് യുവതിയുടേത് എന്ന് പറഞ്ഞ് അശോക് ഖുപ്ത തന്റെ വാദമവസാനിപ്പിച്ചു.തുടര്‍ന്ന് വാദമാരംഭിച്ച യുവതിയുടെ അഭിഭാഷകന്‍ അബ്ബാസ് മുക്തിയാര്‍ ബിനോയിക്ക് ജാമ്യം നല്‍കരുതെന്ന കാര്യത്തില്‍ ഉറച്ച് നിന്നു.ജാമ്യം ലഭിച്ചാല്‍ ബിനോയ് യുവതിയേയും കുഞ്ഞിനെയും ഇല്ലാതാക്കുമെന്ന് അഭിഭാഷകന്‍ അറിയിച്ചു.ആദ്യവിവാഹം മറച്ചുവെച്ച ബിനോയ് യുവതിയെ വഞ്ചിക്കുക കൂടിയായിരുന്നെന്നും ബിനോയിയും അമ്മയും മുംബൈയില്‍ എത്തിയപ്പോള്‍ യുവതിയെ ഭീഷണിപ്പെടുത്തിയെന്നും അബ്ബാസ് മുക്തിയാര്‍ കോടതിയെ അറിയിച്ചു.ഇരുവരുടെയും മൊബൈല്‍ഫോണ്‍ രേഖകള്‍ കൂടി പരിശോധിക്കണമെന്നാവശ്യപ്പെട്ട കോടതി നാളെ ജാമ്യഹര്‍ജിയിന്മേല്‍ വിധി പുറപ്പെടുവീപ്പിക്കും എന്നറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here