തലസ്ഥാനത്ത് മീൻ കട തുറന്ന് ബിനോയ് കോടിയേരി

തലസ്ഥാനത്ത് മീൻ കട തുറന്ന് ബിനോയ് കോടിയേരി. പിതാവും സിപിഐഎം സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെയും അമ്മ വിനോദിനി ബാലകൃഷ്ണന്റെയും സാന്നിധ്യത്തിലാണ് ‘മീൻസ്’ എന്ന മീൻ കട തുറന്നത്. ( binoy kodiyeri opens fish shop )
തിരുവനന്തപുരം കുറംവകോണത്താണ് ബിനോയ് കോടിയേരിയുടെ മീൻ കട. മകന്റെ മീൻകട അമ്മ വിനോദിനി ബാലകൃഷ്ണനാണ് ഉദ്ഘാടനം ചെയ്തത്.
Read Also : അച്ഛൻ മീൻ വിൽക്കാൻ ഉപയോഗിച്ചിരുന്ന ബോക്‌സിന്റെ അടപ്പിൽ തുടങ്ങിയ പരിശീലനം; ഇറ്റാലോയ്ക്ക് ഇത് സ്വപ്‌ന നേട്ടം
മീനിന് സമൂഹത്തിൽ എന്നും ആവശ്യക്കാരുണ്ട്. അതുകൊണ്ടാണ് മൂൻകട ആരംഭിക്കാമെന്ന് കരുതിയതെന്ന് ബിനോയ് കോടിയേരി പറഞ്ഞു. ആദ്യം മുതലേ ബിസിനസ് രംഗത്തുള്ള വ്യക്തിയാണ് താനെന്നും. അച്ഛനും അമ്മയും ഇതുവരെ ബിസിനസിന് എതിര് നിന്നിട്ടില്ലും ബിനോയ് കോടിയേരി ട്വന്റിഫോറിനോട് പറഞ്ഞു.
മൊബൈൽ ആപ്പിലൂടെയും ആവശ്യക്കാർക്ക് മീൻ ഓർഡർ ചെയ്യാം. വൈകാതെ സ്വന്തം നാടായ കണ്ണൂരിലേക്കും മീൻ കച്ചവടം വ്യാപിപ്പിക്കാനാണ് ബിനോയ് കോടിയേരിയുടെ ആലോചന.
Story Highlights : binoy kodiyeri opens fish shop
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here