Advertisement

രാജ്യസഭയില്‍ ഇന്ന് മെഡിക്കല്‍ ബില്ലുകള്‍ പരിഗണിക്കും

July 2, 2019
Google News 0 minutes Read

രാജ്യ സഭയില്‍ രണ്ടിലൊന്ന് ഭൂരിപക്ഷത്തിലേക്ക് വേഗത്തില്‍ എത്താനുള്ള നീക്കങ്ങളുമായ് എന്‍ഡിഎ. രണ്ടിലൊന്ന് അംഗസംഖ്യയിലേക്ക് എത്താന്‍ ഇപ്പോഴത്തെ അംഗബലം അനുസരിച്ച് ഇനി ആറ് അംഗങ്ങള്‍ കൂടിയാണ് എന്‍ഡിഎ യ്ക്ക് ആവശ്യം. അതേ സമയം ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഭേഭഗതി ബില്ലും ഹോമിയോപ്പതി സെന്‍ട്രല്‍ കൗണ്‍സില്‍ ബില്ലും ഡന്റിസ്റ്റ് ഭേഭഗതി ബില്ലും ഇന്ന് പാര്‍ലമെന്റ് പരിഗണിയ്ക്കും.

ടിഡിപിയുടെയും ഐഎന്‍എല്‍ഡിയും ഒരോ രാജ്യസഭാംഗങ്ങളാണ് ബിജെപി യില്‍ ചേര്‍ന്നത്. ജൂലൈ 5 ന് പുതിയ നാല് അംഗങ്ങളെ കൂടി ലഭിക്കുമ്പോള്‍ എന്‍ഡിഎ സഖ്യത്തിന്റെ അംഗബലം രാജ്യസഭയില്‍ 115 ആയി  ഉയരും. ആകെ അംഗ സംഖ്യയായ 245 ന്റെ പകുതി അംഗസംഖ്യയിലേക്ക് എത്താന്‍ പിന്നെ ശേഷിക്കുന്നത്‌ കേവലം 8 അംഗങ്ങളുടെ കുറവ് മാത്രം. ഇപ്പോള്‍ തന്നെ ഈ കുറവിനെ മറികടക്കാനുള്ള പിന്തുണ ടിആര്‍എസ്, ബിജെഡി, വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്നിവര്‍ നല്‍കുന്നുണ്ട്. എന്നാല്‍ ബിജെപിയിലേക്ക് കൂടുതല്‍ അംഗങ്ങളെ എത്തിച്ച് മുന്നണിക്ക് രണ്ടിലെന്ന് ഭൂരിപക്ഷം ഉറപ്പിക്കാനുള്ള നീക്കങ്ങളാണ് ബിജെപി നടത്തുന്നത്. ഇതിന്റെ ഭാഗമായി മറ്റ് പാര്‍ട്ടികളിലെ ചില രാജ്യസഭാ അംഗങ്ങളുമായുള്ള ചര്‍ച്ച ആരംഭിച്ചു. പാര്‍ട്ടി അദ്ധ്യക്ഷന്‍ കൂടിയായ അമിത് ഷായുടെ നേതൃത്വത്തിലാണ് കരുനീക്കങ്ങള്‍ നടക്കുന്നത്.

അതേസമയം ജമ്മുകാശ്മീര്‍ ബില്ലുകള്‍ പാസാക്കിയതിന് പിന്നാലെ നിയമ നിര്‍മ്മാണ നടപടികളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രികരിയ്ക്കാനാകും ശേഷിക്കുന്ന സമ്മേളന ദിവസങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുക. ഇന്ന് സുപ്രധാനമായ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ബില്ലും ഡന്റിസ്റ്റ് ഭേഭഗതി ബില്ലും സര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിക്കും. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ബില്ല് പാസാകുമ്പോള്‍ ശ്രദ്ധേയമാകുക ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (എം സി ഐ) ചരിത്രത്തിന്റെ ഭാഗമാകും എന്നതാണ്. ബില്‍ നിയമമായാല്‍ ഏറെ വിമര്‍ശിക്കപ്പെട്ട പരിശോധന രാജ് അവസാനിക്കും. മെഡിക്കല്‍ വിദ്യാഭ്യാസത്തിലും തൊഴിലിലും വലിയ മാറ്റങ്ങളും ബില്‍നിര്‍ദ്ദേശിക്കുന്നു.
ഹോമിയോപ്പതി സെന്‍ട്രല്‍ കൗണ്‍സില്‍ ബില്ലാണ് രാജ്യസഭയുടെ ഇന്നത്തെ നിയമ നിര്‍മ്മാണ അജണ്ട.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here