Advertisement

ഈ പാലം കടന്നാൽ വാഹനങ്ങൾ അപ്രത്യക്ഷമാകും; സോഷ്യൽ മീഡിയയെ കുഴക്കി ഒരു വീഡിയോ

July 2, 2019
2 minutes Read

ഒപ്റ്റിക്കൽ ഇല്യൂഷനുകൾ ഡീക്കോഡ് ചെയ്യുന്നത് ഇന്ന് നെറ്റിസൺസിന് ഒരു ഹരമാണ്. മുമ്പ് കാക്കയെന്ന തോന്നിപ്പിക്കുന്ന പൂച്ചയുടെ ചിത്രം, പല നിറങ്ങളെന്ന് തോന്നിപ്പിക്കുന്ന വസ്തുക്കൾ എന്നിവയെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോൾ വൈറലായിരിക്കുന്നത് ഒരു പാലത്തിനപ്പുറം വണ്ടികൾ അപ്രത്യക്ഷമാകുന്ന വീഡിയോ ആണ്.

ഡാനിയൽ എന്ന വ്യക്തിയുടെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് വീഡിയോ പുറത്ത് വന്നിരിക്കുന്നത്. 67,000 ൽ അധികം തവണയാണ് വീഡിയോ ആളുകൾ കണ്ടിരിക്കുന്നത്. നഗരത്തിലെ ബെർമൂഡ ട്രയാംഗിൾ എന്നുവരെ ഇതിനെ വിശേഷിപ്പിച്ചു. എന്നാൽ യഥാർത്ഥത്തിൽ ഇത് ഒപ്റ്റിക്കൽ ഇല്യൂഷനാണ്.

അവിടെ കാണുന്നത് പാലമോ, താഴെ കാണുന്നത് വെള്ളമോ അല്ല. അതൈാരു കാർപാർക്കിംഗ് ബിൽഡിങ്ങിന്റെ മുകൾ വശമാണ്. റോഡും ഈകാണുന്ന കാർപാർക്കിംഗ് ബിൽഡിങ്ങുന്ന തമ്മിൽ ഉയരത്തിൽ നല്ല വ്യത്യാസമുണ്ട്. എന്നാൽ അതിലും ഉയർന്ന കെട്ടിടത്തിൽ നിന്നും വീഡിയോ പകർത്തിയിരിക്കുന്നതുകൊണ്ട് രണ്ടും ഒരേ നിരപ്പിലായി തോന്നുന്നതാണ് ! ഇനി ആ വീഡിയോ ഒന്നുകൂടി ശ്രദ്ധിച്ച് കണ്ടുനോക്കൂ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top