Advertisement

ശബരിമല യുവതി പ്രവേശന വിഷയത്തിലെ നിയമ നിര്‍മ്മാണത്തില്‍ നിലപാട് വ്യക്തമാക്കാതെ കേന്ദ്രസര്‍ക്കാര്‍

July 3, 2019
Google News 0 minutes Read

ശബരിമല യുവതി പ്രവേശന വിഷയത്തിലെ നിയമ നിര്‍മ്മാണത്തില്‍ നിലപാട് വ്യക്തമാക്കാതെ കേന്ദ്രസര്‍ക്കാര്‍. കേസ് സുപ്രിം കോടതിയുടെ പരിഗണനയിലായതിനാല്‍ പ്രതികരിക്കുന്നത് കോടതി അലക്ഷ്യമാകും എന്ന് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് രേഖാമൂലം സഭയെ ലോകസഭയെ അറിയിച്ചു.

ശശിതരൂര്‍ എംപി യുടെ ചോദ്യത്തിനാണ് നിയമ മന്ത്രി ഒറ്റവരിയില്‍ മറുപടി നല്‍കിയത്. സുപ്രീം കോടതി വിധിയെ മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമ നിര്‍മ്മാണം നടത്തുമോ എന്നായിരുന്നു ചോദ്യം. പ്രകടന പത്രികയില്‍ ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സുപ്രീം കോടതിയെ നിലപാടറിയിക്കും എന്ന് ബി.ജെ.പി വ്യക്തമാക്കിയിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് സുപ്രിം കോടതിയെ അറിയിക്കുമോ എന്നത് സമ്പന്ധിച്ച് നിയമമന്ത്രി മറുപടിയില്‍ വ്യക്തമാക്കിയില്ല.

ഇതിനിടെ നെടുന്‍കണ്ടം പൊലീസ് സ്റ്റേഷനിലെ കസ്റ്റഡി മരണം അല്‍ ഫോന്‍സ് കണ്ണന്താനം രാജ്യസഭയില്‍ ഉന്നയിച്ചത് ബഹളത്തില്‍ കലാശിച്ചു. കസ്റ്റഡി കൊലപാതകം എല്ലാ നിയമങ്ങളുടെയും ലംഘനമാണെന്നായിരുന്നു കുറ്റപ്പെടുത്തല്‍. കണ്ണന്താനത്തിന്റെ പരാമര്‍ശത്തിനെതിരെ ഇടത് പക്ഷം പ്രതിഷേധവുമായ് രംഗത്തെത്തി. തുടര്‍ന്ന് കേരള സര്‍ക്കാരിനെതിരെ നടത്തിയ പരാമര്‍ശം രേഖകളില്‍ ഉണ്ടാകില്ലെന്ന് ചെയര്‍മാന്‍ റൂളിങ്ങ് നല്‍കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here