മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ശബളമില്ലാതെ ഒരു കൂട്ടം അധ്യാപകര്‍

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ശബളമില്ലാതെ ഒരു കൂട്ടം അധ്യാപകര്‍. വിദ്യാഭ്യാസ ചട്ടങ്ങള്‍ പാലിക്കാതെയുള്ള മാനേജ്മെന്റിന്റെ നടപടിയാണ് അധ്യാപകരെ ദുരിതത്തിലാക്കിയത്. കണ്ണൂര്‍ കടമ്പൂര് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപകര്‍ക്കാണ് ഈ ദുരവസ്ഥ.
കടമ്പൂര് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ 22 അധ്യാപകര്‍ക്കും മൂന്ന് അനധ്യാപകര്‍ക്കുമാണ് ശമ്പളം മുടങ്ങിയത്. ശമ്പളം കിട്ടാതെ ഒരു വര്‍ഷത്തോളമായി അധ്യാപകര്‍ ദുരിതത്തിലാണ്. വിദ്യാഭ്യാസ വകുപ്പ് മുന്നോട്ടുവയ്ക്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതാണ് അധ്യാപകരുടെ ശമ്പളം മുടങ്ങാന്‍ കാരണമെന്ന് ഈ സര്‍ക്കാര്‍ രേഖകള്‍ തെളിയിക്കുന്നു. അധ്യാപകര്‍ക്ക് തടഞ്ഞുവെച്ച് വേതനം നല്‍കണമെന്ന് ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ 2018 ഡിസംബര്‍ ആറിന് ഉത്തരവിട്ടിരുന്നു. എന്നാല്‍ മാനേജ്മെന്റ് ചട്ടങ്ങള്‍ അനുസരിച്ചുള്ള മാറ്റങ്ങള്‍ക്ക് തയ്യാറായില്ല.
സര്‍ക്കാര്‍ നിര്‍ദേശം പാലിക്കാതെ അധിക ബാധ്യതകള്‍ സൃഷ്ടിച്ച് മാനേജരെ അയോഗ്യനാക്കണമെന്നും, ഹയര്‍ സെക്കന്‍ഡറി ക്ലാസുകള്‍ മാതൃ വിദ്യാലയത്തിലേക്ക് മാറ്റാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടിരുന്നു.
അതേസമയം ആര് ഡിഡി ഓഫീസുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നമാണ് അധ്യാപകരുടെ ശമ്പളം മുടങ്ങാന്‍ കാരണമെന്നാണ് സ്കൂള്‍ മാനേജര്‍ നല്കുന്ന വിശദീകരണം. പ്രിന്‍സിപ്പാളിന്റെ താല്‍ക്കാലിക ചുമതല സ്കൂളിലെ മറ്റൊരു അധ്യാപകന് നല്‍കിയിട്ടുണ്ടെന്നും ശമ്പളം നല്‍കാനുള്ള നടപടികള്‍ ഉടനുണ്ടാകുമെന്നും മാനേജര്‍ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here