ഒമിദ് സിംഗ് ഇന്ത്യക്കു വേണ്ടി ബൂട്ടണിയും; ഏഴാം നമ്പർ ജഴ്സി നൽകണമെന്നാവശ്യം

ഇന്ത്യൻ വംശജനായ ഇറാനിയൻ മിഡ്ഫീൽഡർ ഒമിസ് ദിംഗ് ഇന്ത്യൻ ദേശീയ ടീമിൽ ബൂട്ടണിയും. ദേശീയ ടീം കോച്ച് ഇഗോർ സ്റ്റിമാച്ചിൻ്റെ ക്ഷണം താൻ സ്വീകരിച്ചുവെന്നും ഇന്ത്യക്കു വേണ്ടി കളിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യൻ ഫുട്ബോളിനെപ്പറ്റി ഏറെ അറിയില്ലെങ്കിലും സമീപ കാലത്തായി ഒരുപാട് പുരോഗമിച്ചുവെന്ന് തനിക്കറിയാമെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം, ഇന്ത്യ തനിക്ക് നൽകാമെന്ന് പറഞ്ഞത് 17ആം നമ്പർ ജേഴ്സിയാണെന്നും എന്നാൽ തനിക്കിഷ്ടം 7ആം നമ്പർ ജേഴ്സിയാണെന്നും 28കാരനായ താരം പറഞ്ഞു. “എപ്പോഴും ഞാൻ അണിയാറുള്ളത് 7ആം നമ്പർ ജേഴ്സിയാണ്. അത് അവർ തരുമെന്നാണ് വിശ്വാസം.”- ഒമിദ് സിംഗ് പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top