കൊല്ലം പുത്തൂരില്‍ യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

കൊല്ലം പുത്തൂരില്‍ യുവതി വാടകവീട്ടിനുള്ളില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചു. പുത്തൂര്‍ വെണ്ടാറില്‍ സ്മിതയാണ് മരിച്ചത്. ഇവരുമായി അടുപ്പമുണ്ടായിരുന്ന ഭര്‍തൃബന്ധുവും മങ്ങാട് സ്വദേശിയുമായ സനീഷിനെ കൊല്ലത്തെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

പുത്തൂര്‍ വെണ്ടാറില്‍ രണ്ടുവര്‍ഷത്തോളമായി കുട്ടികള്‍ക്കൊപ്പം വാടകയ്ക്ക് താമസിക്കുകയായിരുന്നു സ്മിത. സ്മിതയുടെ പ്രവാസിയായ ഭര്‍ത്തതാവിന്റെ ബന്ധുവായ സനീഷ് വീട്ടില്‍ നിത്യ സന്ദര്‍ശകനായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ഇന്ന് പുലര്‍ച്ചെ സനീഷാണ് സ്മിതയുടെ ആരോഗ്യനില മോശമാണെന്ന് ഇവരുടെ സുഹൃത്തിനെ ഫോണില്‍ വിളിച്ചറിയിക്കുന്നത്.തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആക്കി സനീഷ് ഇവിടെ നിന്നും കടന്നു.

സ്മിതയുടെ സുഹൃത്ത് വീട്ടിലെത്തി അബോധാവസ്ഥയില്‍ ആയിരുന്ന സ്മിതയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തതിക്കുമ്പോഴേക്കും മരിച്ചിരുന്നു. സ്മിതയുടെ കഴുത്തില്‍ മുറിവുകളുണ്ട്. ഭര്‍തൃബന്ധുവായ സനീഷിലേക്ക് അന്വേഷണം നീളുന്നതിനിടയിലാണ് ഇയാളെ കൊല്ലത്ത് റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഫാത്തിമ കോളജിന് സമീപത്ത് പുലര്‍ച്ചെ ആറുമനിയോടെയാണ് മൃതദേഹം കണ്ടത്. മൃതദേഹം കൊല്ലം ജില്ല ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് പുത്തൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top