സാജന്റെ ആത്മഹത്യയ്ക്ക് ശേഷമുള്ള ആന്തുർ നഗരസഭാ കൗൺസിലിന്റെ ആദ്യ യോഗം ഇന്ന്

പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയ്ക്ക് ശേഷമുള്ള ആന്തുർ നഗരസഭാ കൗൺസിലിന്റെ ആദ്യ യോഗം ഇന്ന്. പെൻഷൻ സംബന്ധിച്ച ഏതാനും കാര്യങ്ങളാണ് അജണ്ടയിലുള്ളത്. സാജന്റെ ആത്മഹത്യയും പാർത്ഥ കൺവെൻഷൻ സെന്ററിന്റെ അനുമതിയും ചർച്ചയാകാനിടയില്ല. പ്രതിപക്ഷം ഇല്ലാതെ എൽഡിഎഫ് ഭരിക്കുന്ന നഗരസഭയായതിനാൽ മറ്റാരും വിഷയം ഉന്നയിക്കാനും സാധ്യതയില്ല.
സാജന്റെ ആത്മഹത്യക്ക് കാരണക്കാരായവരെ സർക്കാർ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ട്രേറ്റിന് മുൻപിൽ ധർണ്ണ നടത്തും. അതേ സമയം കേസിൽ നഗരസഭാധ്യക്ഷ പി.കെ ശ്യാമളയിൽ നിന്ന് ഇതുവരെ അന്വേഷണ സംഘം മൊഴിയെടുത്തിട്ടില്ല.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here