Advertisement

കൊല്ലത്ത് മാതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി

May 16, 2025
Google News 1 minute Read
girl death

കൊല്ലത്ത് മാതാവിനെ കഴുത്തറുത്തു കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി. തഴുത്തല പികെ ജംഗ്ഷന് സമീപം നസിയത് (60), മകൻ ഷാൻ (33) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ഇരുവരും തമ്മിൽ വഴക്ക് ഉണ്ടായതായി പരിസരവാസികൾ പറഞ്ഞു. രണ്ട് ദിവസം മുമ്പ് ഷാനിന്റെ ഭാര്യ വീട്ടിലുണ്ടായിരുന്നു. പിന്നീട് വീട്ടിൽ നിന്നും മടങ്ങിയിരുന്നു.

നസിയത്തിന്റെ മൃതദേഹം കഴുത്തറുത്ത നിലയിലും ഷാനിന്റെ മൃതദേഹം തൂങ്ങിയ നിലയിലുമാണ് കണ്ടെത്തിയത്. എന്താണ് കൊലപാതകത്തിനും പിന്നാലെയുള്ള ജീവനൊടുക്കലിനും കാരണമെന്ന് വ്യക്തമല്ല. ഇന്ന് രാവിലെ വീട്ടില്‍ വഴക്ക് ഉണ്ടായിരുന്നു എന്ന് പരിസരവാസികള്‍ പറയുന്നു. കൊട്ടിയം പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുകയാണ്.

Story Highlights : son commits suicide after kills mother in kollam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here