ഹരേണ്‍ പാണ്ഡ്യയ വധക്കേസ്; പന്ത്രണ്ട് പ്രതികള്‍ക്കും ജീവപര്യന്തം കഠിനതടവ്

ഗുജറാത്ത് മുന്‍ ആഭ്യന്തരമന്ത്രി ഹരേണ്‍ പാണ്ഡ്യയെ കൊലപ്പെടുത്തിയ കേസില്‍ പന്ത്രണ്ട് പ്രതികള്‍ക്കും ജീവപര്യന്തം കഠിനതടവ് വിധിച്ചു സുപ്രീംകോടതി. പ്രതികളെ വെറുതെവിട്ട ഗുജറാത്ത് ഹൈക്കോടതി ഉത്തരവ് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് റദ്ദാക്കിയിരുന്നു.
കൊലപാതകം പുനരന്വേഷിക്കണമെന്ന ഹര്‍ജി പിഴയോടെ കോടതി തള്ളിയത്. ഹര്‍ജി സമര്‍പ്പിച്ച സന്നദ്ധ സംഘടന അന്‍പതിനായിരം രൂപ പിഴയായി കെട്ടിവയ്ക്കണമെന്നും നിര്‍ദേശിച്ചു. 2003 മാര്‍ച്ച് 23നാണ് നരേന്ദ്രമോദി മന്ത്രിസഭയിലെ ഹരേണ്‍ പാണ്ഡ്യ അഹമ്മദാബാദില്‍ കൊല്ലപ്പെട്ടത്. ഗുജറാത്ത് കലാപത്തിലുള്ള പ്രതികാരം പ്രതികള്‍ നടപ്പാക്കിയെന്നാണ് സിബിഐ കുറ്റപത്രം.
2003 മാര്‍ച്ച് 26നാണ് ഹരേണ്‍പാണ്ഡ്യ പ്രഭാതവ്യായാമത്തിനിടെ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെടുന്നത്. ഗുജറാത്തിലെ ബിജെപിയില്‍ നരേന്ദ്ര മോഡി ഉള്‍പ്പെടെയുള്ള നേതാക്കളുടെ ശക്തനായ എതിരാളിയായിരുന്നു ഹരേണ്‍പാണ്ഡ്യ.
നിലവില്‍ എന്‍ഐഎ മേധാവിയായ വൈ സി മോഡിയുടെ നേതൃത്വത്തിലുള്ള സിബിഐ സംഘമാണ് അന്ന് കേസ് അന്വേഷിച്ചത്. 2011ല്‍ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത 12 പേരെയും ഹൈക്കോടതി വെറുതെ വിട്ടിരുന്നു. ഹൈക്കോടതി ഉത്തരവിന് എതിരായ അപ്പീലാണ് ജസ്റ്റിസ് അരുണ്‍മിശ്ര അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് പരിഗണിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here