Advertisement

കോഴിക്കോട് ട്രാൻസ്‌ജെൻഡർ കൊലപാതകം; എങ്ങുമെത്താതെ പൊലീസ് അന്വേഷണം

July 5, 2019
Google News 0 minutes Read

കോഴിക്കോട് ട്രാൻസ്‌ജെൻഡറിന് കൊലപാതകത്തിൽ പോലീസ് അന്വേഷണം എങ്ങുമെത്തിയില്ല. കൊലപാതകം നടന്ന് മാസങ്ങൾ പിന്നിട്ടിട്ടും പ്രതികളെ കണ്ടെത്തനാകാതെ വലയുകയാണ് പോലീസ്. പ്രതികൾ എത്രയും പെട്ടെന്ന് കണ്ടെത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് ട്രാൻസ്‌ജെൻഡർ സംഘടനാ പ്രതിനിധികൾ കത്ത് നൽകി കാത്തിരിക്കുകയാണ് .

ഏപ്രിൽ ഒന്നിനായിരുന്നു കോഴിക്കോട് മാവൂർ റോഡിന് സമീപത്തുള്ള ആളൊഴിഞ്ഞ ഇടവഴിയിലായിൽ ട്രാൻസ്‌ജെൻഡറായ കണ്ണൂർ ആലക്കോട് സ്വദേശി ശാലു കൊല്ലപ്പെട്ടത്. കൊലനടന്ന രണ്ടു മാസം പിന്നിട്ടപ്പോൾ കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന വ്യക്തിയുടെ നിർണായക സിസിടിവി ദൃശ്യം അന്വേഷണസംഘം പുറത്തുവിട്ടിരുന്നു. എന്നിട്ടും കൃത്യം നടന്ന് 3 മാസം കഴിഞ്ഞിട്ടും തുമ്പുണ്ടാക്കാൻ അന്വേഷണസംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല

പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം സംസ്ഥാനമൊട്ടാകെ വ്യാപിപ്പിച്ചിട്ടുണ്ട്. അന്യസംസ്ഥാന തൊഴിലാളികളാണ് സംഭവത്തിനുപിന്നിൽ എന്ന നിഗമനത്തിൽ തന്നെയാണ് ഇപ്പോഴും പോലീസ് ഉള്ളത്. ഇതിനിടെ കേസ് അന്വേഷിച്ച നടക്കാവ് സി ഐ സ്ഥലം മാറിപ്പോയത് അന്വേഷണത്തെ ബാധിച്ചു. ശാസ്ത്രീയ കുറ്റാന്വേഷണത്തിൽ തെളിവ് കണ്ടെത്താൻ ശ്രമിച്ചെങ്കിലും അതും വിജയിച്ചില്ല. അതേ സമയം അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും പ്രതികളെ വൈകാതെ പിടികൂടുമെന്നും പുതുതായി ചുമതലയേറ്റ സിഐ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here