തങ്ങളുടെ എണ്ണക്കപ്പൽ വിട്ടു തന്നില്ലെങ്കിൽ ബ്രിട്ടീഷ് എണ്ണക്കപ്പൽ പിടിച്ചെടുക്കുമെന്ന് ഇറാൻ

തങ്ങളുടെ എണ്ണ കപ്പൽ വിട്ടു തന്നില്ലെങ്കിൽ ബ്രിട്ടീഷ് എണ്ണ കപ്പൽ പിടിച്ചെടുക്കമെന്ന് ഇറാൻ. ടെഹ്റാനിലെ ബ്രിട്ടീഷ് നയതന്ത്രപ്രതിനിധിയെ വിളിച്ചുവരുത്തിയാണ് ഇക്കാര്യം അറിയിച്ചത്.
ഇറാൻ കപ്പൽ പിടിച്ചെടുത്ത നടപടി കടൽക്കൊള്ളയാണ്. ഭീഷണിപ്പെടുത്തുവർക്ക് ഇറാൻ നിസംശയം മറുപടി നൽകുമെന്ന് ഇറാന് പരമോന്നത നേതാവ് ആയത്തുള്ള ഖമൈനിയുടെ ഉപദേശകസമിതി അംഗം മൊഹസൻ റെസായി പറഞ്ഞു. ഇറാൻ കപ്പൽ ബ്രിട്ടൻ വിട്ടയച്ചില്ലെങ്കിൽ ബ്രിട്ടീഷ് കപ്പൽ പിടിച്ചെടുക്കേണ്ടത് അധികാരികളുടെ കടമയാണെന്ന് മൊഹസൻ റെസായി ട്വീറ്റ് ചെയ്തു.
സിറിയയിലേക്ക് എണ്ണയുമായി പോവുകയായിരുന്ന ഇറാന്റെ ഭീമന് കപ്പലായ (സൂപ്പര്‍ ടാങ്കര്‍) ദ ഗ്രേസ് 1 ആണ് ബ്രിട്ടൻ തടഞ്ഞത്. വ്യാഴാഴ്ച ബ്രിട്ടീഷ് അധീനതയിലുള്ള ജിബ്രാൾട്ടറിൽ വെച്ചാണ് കപ്പൽ തടഞ്ഞത്.