Advertisement

5 ട്രില്ല്യന്‍സമ്പദ്ഘടനയായി വളരാനുള്ള എല്ലാ സാഹചര്യങ്ങളും ഇന്ത്യയ്ക്ക് ഉണ്ടെന്ന് പ്രധാനമന്ത്രി

July 6, 2019
Google News 0 minutes Read

5ട്രില്ല്യന്‍ സമ്പദ്ഘടന എന്ന ലക്ഷ്യം ബജറ്റില്‍ പ്രഖ്യാപിച്ചത് യാഥാര്‍ത്ഥ്യ ബോധത്തൊടെ ആണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 5 ട്രില്ല്യന്‍ സമ്പദ്ഘടനയായി വളരാനുള്ള എല്ലാ സാഹചര്യങ്ങളും ഇന്ത്യയ്ക്ക് ഉണ്ടെന്നും മോദി പറഞ്ഞു. ബിജെപിയുടെ അംഗത്വ വിതരണ പരിപാടിക്ക് വാരാണാസിയില്‍ തുടക്കം കുറിക്കുകയായിരുന്നു നരേന്ദ്ര മോദി. വാരാണസിയിലെത്തിയ നരേന്ദ്ര മോദി വിമാനത്താവളത്തില്‍ മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ പ്രതിമ അനാച്ഛാദം ചെയ്തു.

5 ട്രില്ല്യന്‍ സമ്പദ്ഘടനയായി 2025 ല്‍ ഇന്ത്യയെ ഉയര്‍ത്തും എന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനത്തിനെതിരെ വിവിധ കോണുകളില്‍ നിന്ന് ചോദ്യം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലായിരുന്നു വാരണസിയില്‍ നരേന്ദ്രമോദിയുടെ വിശദീകരണം. പരിമിതികള്‍ ഉണ്ടെങ്കിലും എല്ലാ ഘടകങ്ങളും അനുകൂലമായി ഉള്ള രാജ്യമാണ് ഇന്ത്യ. ഇവിടെ 5 ട്രില്ല്യന്‍ സമ്പദ്‌
ഘടനയെന്നത് യാഥാര്‍ത്ഥ ബോധത്തോടെ പ്രപര്‍ത്തിച്ചാല്‍ സാധ്യമാകും. ഇതിനായി രാജ്യത്തെ ജനങ്ങളുടെ എല്ലാം തീഷ്ണമായ ആഗ്രഹവും ആത്മ വിശ്വാസത്തൊടെയുള്ള പ്രവര്‍ത്തനവും ഉണ്ടാകണം.

ജലസമ്പത്തിന്റെ നീതിപൂര്‍വ്വമായ വിതരണം രാജ്യത്ത് ഉറപ്പാക്കും. ചിലര്‍ക്ക് ഒരുപാട് കിട്ടുകയും ബാക്കിയുള്ളവര്‍ക്ക് കിട്ടാതിരിയ്ക്കുകയും ചെയ്യുന്ന അവസ്ഥ ഉണ്ടാകില്ല. എല്ലാവര്‍ക്കും ജലം ലഭിക്കും എന്ന് മാത്രമല്ല അത് ശുദ്ധജലമായിരിക്കും എന്ന് സര്‍ക്കാര്‍ ഉറപ്പ് വരുത്തുകയും ചെയ്യുമെന്നും മോദി കൂട്ടിച്ചേര്‍ത്തു. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണിയില്‍ ബിജെപി അംഗത്വവിതരണ ക്യാംമ്പയിന് ദേശിയ തലതുടക്കം കുറിച്ചു. 20 ശതമാനം അംഗത്വ വര്‍ധന ലക്ഷ്യമിട്ടാണ് ബിജെപി യുടെ ക്യാംമ്പയിന്‍.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here