Advertisement

പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടിട്ടും നഷ്ടപരിഹാരം ലഭിക്കാതെ ഒരു കുടുംബം

July 6, 2019
Google News 0 minutes Read

നാടിനെ നടുക്കിയ പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടിട്ടും നഷ്ടപരിഹാരം പോലും ലഭിക്കാതെ ദുരിതം അനുഭവിക്കുകയാണ് കോഴിക്കോട് കണ്ണപ്പന്‍കുണ്ടിലെ മുഹമ്മദ് ഇപ്പുണ്ണിക്കല്‍. വീട് നഷ്ടമായ സ്ഥലത്ത് പുതിയ വീട് നിര്‍മിക്കാന്‍ അനുമതി ലഭിക്കാത്തതും മുഹമ്മദിന്റെ ജീവിതം ഇരുട്ടിലാക്കുന്നു.

34 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്വന്തമായി വാങ്ങിയ ഈ സ്ഥലത്ത് തന്റെ അദ്ധ്വാനത്തിന്റെ മുഴുവന്‍ ചെലവഴിചാണ് മുഹമ്മദ് ഒരു വീട് പണിതത്. കഴിഞ്ഞ ഓഗസ്റ്റ് 8 ന് പ്രകൃതി കലി തുള്ളി എത്തിയപ്പോള്‍ ആ ഉരുള്‍പൊട്ടലില്‍ അന്നോളം കൂട്ടിവെച്ചതൊക്കെ മുഹമ്മദിന് നഷ്ടമായി. വീട് നിന്നിടത്ത് ഇന്ന് ഒന്നും ശേഷിക്കുന്നില്ല. കണ്ണപ്പന്‍ കുണ്ടിലെ നിരവധി വീടുകളാണ് ആ ഉരുള്‍പൊട്ടലില്‍ തകര്‍ന്നിടിഞ്ഞത്. അര്‍ഹമായ നഷ്ടപരിഹാരം പലര്‍ക്കും ഇനിയും ലഭിച്ചിട്ടില്ല. എല്ലാം നഷ്ടപ്പെട്ട മുഹമ്മദിനാവട്ടെ ആകെ ലഭിച്ചത് പതിനായിരം രൂപ.

മുഹമ്മദും ഭാര്യയും 5 മക്കളും അടങ്ങുന്ന കുടുംബത്തിന് ഇന്ന് സ്വന്തമായി ഒരു കിടപ്പാടമില്ല. വീട് നഷ്ടമായ സ്ഥലത്ത് പുതിയ വീട് നിര്‍മിക്കാനും അനുമതി ലഭിച്ചില്ല. നവകേരള നിര്‍മാണമെന്ന് സര്‍ക്കാര്‍ കൊട്ടിഘോഷിക്കുമ്പോള്‍ മുഹമ്മദിനെ പോലെ നിരവധി പേരെയാണ് അധികൃതര്‍ കാണാതെ പോകുന്നത്. ഇവരുടെ ദുരിതങ്ങള്‍ക്ക് നേരെ അധികൃതര്‍ ഇനിയെങ്കിലും കണ്ണു തുറക്കുമെന്ന പ്രതീക്ഷയോടെ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here