ആഢംബര കാറുകള്‍ വാടകയ്‌ക്കെടുത്ത് പണയം വച്ച് തട്ടിപ്പ് നടത്തുന്ന സംഘം കോട്ടയത്ത് പിടിയില്‍

ആഢംബര കാറുകള്‍ വാടകയ്‌ക്കെടുത്ത് പണയം വച്ച് തട്ടിപ്പ് നടത്തുന്ന സംഘം കോട്ടയത്ത് പിടിയിലായി. കോട്ടയം, മലപ്പുറം സ്വദേശികളായ നാലുപേരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നും 22 കാറുകളും പൊലീസ് കണ്ടെടുത്തു. കൂടുതല്‍ വാഹനങ്ങള്‍ ഇവര്‍ തിരിമറി നടത്തിയിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം.
വാടകയ്ക്ക് നല്‍കിയ ഇന്നോവ ക്രിസ്റ്റ തിരികെ ലഭിച്ചില്ലെന്ന കോട്ടയം ഓണംതുരുത്ത് സ്വദേശിയുടെ പരാതിയാണ് വന്‍ തട്ടിപ്പ് വെളിച്ചത്തു കൊണ്ടുവന്നത്. സംഭവത്തില്‍ പിടിയിലായ സംഘം സമാന കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിച്ചതായി പൊലീസ് കണ്ടെത്തി. കോട്ടയം സ്വദേശികളായ ജസ്റ്റിന്‍, അരുണ്‍ മലപ്പുറം സ്വദേശികസളായ മനാഫ്, നസീര്‍ എന്നിവരെ ചോദ്യം ചെയ്തതില്‍ നിന്ന് 22 വാഹനങ്ങള്‍ കണ്ടെടുത്തു. എല്ലാ വാഹനങ്ങളും വാടകയ്‌ക്കെടുത്ത് മറിച്ചവയാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു.
പണം തട്ടാനായി വാഹനങ്ങളുടെ ആര്‍സി ബുക്കുകളില്‍ തിരിമറി നടത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തി. കൂടുതല്‍ വാഹനങ്ങള്‍ ഇത്തരത്തില്‍ തട്ടിയെടുത്തെങ്കിലും പരാതിയുമായി രംഗത്തെത്തുമ്പോള്‍ മറ്റൊരു വാഹനം നല്‍കി ഒത്തുതീര്‍പ്പാക്കുകയാണ് പതിവ്. സംഘത്തില്‍ കൂടുതല്‍ പേരുണ്ടെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here