Advertisement

രാഹുൽ ഗാന്ധിക്ക് പകരക്കാരനായി യുവനേതാവ് കോൺഗ്രസ് അധ്യക്ഷനാകണമെന്ന് അമരീന്ദർ സിങ്

July 6, 2019
Google News 6 minutes Read

കോൺഗ്രസ് അധ്യക്ഷസ്ഥാനത്ത് നിന്ന് രാജിവെച്ച രാഹുൽ ഗാന്ധിക്ക് പകരക്കാരനായി  യുവനേതാവ് കോൺഗ്രസ് അധ്യക്ഷനാകണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്. രാഹുലിന് പകരമെത്തുന്നത് ഊർജ്ജസ്വലനായ നേതാവായിരിക്കണമെന്നും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി ഈ കാര്യം ശ്രദ്ധിക്കണമെന്നും അമരീന്ദർ സിങ് ആവശ്യപ്പെട്ടു. രാഹുലിന്റെ രാജി നിർഭാഗ്യകരമാണ്. രാജ്യത്തെ യുവതലമുറയെ പ്രതിനിധീകരിക്കാനും താഴെത്തട്ടിലുള്ള പ്രവർത്തകർക്ക് ഊർജ്ജം പകർന്ന് മുന്നോട്ട് നയിക്കാനും കഴിവുള്ളയാളെ രാഹുലിന് പകരക്കാരനായി കണ്ടെത്തണമെന്നും അമരീന്ദർ സിങ് വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here