കാറിൽ MDMA; പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെ താമരശ്ശേരി ചുരത്തിൽ നിന്ന് യുവാവ് കൊക്കയിലേക്ക് ചാടി

പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെ യുവാവ് താമരശ്ശേരി ചുരത്തിലെ ഒൻപതാം വളവിന് മുകളിൽ നിന്നും ചാടി. മലപ്പുറം തിരൂരങ്ങാടി സ്വദേശി ഷഫീഖ് ആണ് ചാടിയത്. ഇയാളുടെ സ്വിഫ്റ്റ് കാറിൽ നിന്ന് മൂന്ന് പാക്കറ്റ് MDMA കണ്ടെടുത്തു. മുൻപും MDMA കേസിൽ പ്രതിയാണിയാൾ. വയനാട്ടിലേക്ക് ലഹരി കടത്താൻ ശ്രമിക്കുകയായിരുന്നു ഇയാളെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
ഗോവിന്ദച്ചാമി ജയിൽ ചാടിയതുമായി ബന്ധപ്പെട്ട് എല്ലാ അതിർത്തി പ്രദേശത്തും പൊലീസ് പരിശോധനകൾ നടത്തിയിരുന്നു ഇതിന്റെ ഭാഗമായി ലക്കിടി കവാടത്തിന് സമീപം നടത്തിയ വാഹന പരിശോധനയിലാണ് ഇയാൾ കൊക്കയിലേക്ക് എടുത്തുചാടിയത്. വെള്ള ഷർട്ട് ധരിച്ച യുവാവാണ് ചാടിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇയാളെ കണ്ടെത്താൻ സ്ഥലത്ത് ഫയർഫോഴ്സും പൊലീസും പരിശോധന നടത്തുകയാണ്. ഡ്രോൺ ഉപയോഗിച്ചും ചുരത്തിൽ പരിശോധന നടക്കുന്നുണ്ട്.
Story Highlights : Police vehicle inspection; A young man jumped from Thamarassery Pass
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here