Advertisement

മഴയുടെ ലഭ്യതക്കുറവ്; പീച്ചി ഡാമില്‍ ജലനിരപ്പ് ക്രമാതീതമായി കുറയുന്നു

July 6, 2019
Google News 0 minutes Read

തൃശൂര്‍ പീച്ചി ഡാമിലെ ജലനിരപ്പില്‍ മുന്‍ വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ കുറവ്. സാധാരണ മഴക്കാലത്തു രണ്ട് സെന്റിമീറ്റര്‍ വീതം ജലനിരപ്പ് ഉയരും. എന്നാല്‍ ഇത്തവണ ഡാമില്‍ ജലത്തിന്റെ തോത് കുറയുന്നതാണ് ആശങ്കപ്പെടുത്തുന്നത്. ഡാമിലേക്ക് വെള്ളമെത്തുന്നതിലെ കുറവും ഉപഭോഗത്തിലെ വര്‍ദ്ധനവുമാണ് ആശങ്കയ്ക്ക് കാരണം.

മണ്‍സൂണ്‍ കാലങ്ങളിലെ കഴിഞ്ഞ 10 വര്‍ഷത്തെ കണക്കു പരിശോധിച്ചാല്‍ ഇങ്ങനെ ജലനിരപ്പ് താഴ്ന്ന അവസ്ഥ മുമ്പ് ഉണ്ടായിട്ടില്ല. ഇന്നലെ 66.64 മീറ്ററാണ് പീച്ചിയിലെ ജലനിരപ്പ്.
കഴിഞ്ഞവര്‍ഷത്തേക്കാള്‍ അഞ്ചടിയിലേറെ താഴ്ചയിലാണ് നിലവിലെ ജലനിരപ്പ്.
വൃഷ്ടിപ്രദേശങ്ങളായ കൊമ്പഴ, വാണിയമ്പാറ, മാമ്പാറ, കള്ളക്കുന്ന്,തുടങ്ങി നീരൊഴുക്കുണ്ടാകാറുള്ള പ്രദേശങ്ങളെല്ലാം വരാഴ്ച്ചയിലാണ് ഉള്ളത്.

പീച്ചിയില്‍ നിന്ന് ദിനേന കുടിവെള്ളവശ്യത്തിനായി ജല അതോറിറ്റിക്കു വേണ്ടത് 5.5 കോടി ലീറ്റര്‍ വെള്ളമാണ്. നിലവിലുള്ളതാക്കട്ടെ അഞ്ചുമാസം കൂടി ഉപയോഗിക്കാവുന്നത് മാത്രം. ഇനിയും മഴ കുറഞ്ഞാല്‍ തൃശ്ശൂരിലെ ശുദ്ധജലവിതരണത്തെയും 3000 ഹെക്ടര്‍ കൃഷിഭൂമിയിലെ ജലസേചനത്തേയും സ്ഥിതി പ്രതികൂലമായി ബാധിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here