കാർഷിക വായ്പകൾ യഥാർത്ഥ കർഷകർക്ക് മാത്രം ലഭിക്കാൻ നടപടിയെടുക്കുമെന്ന് മന്ത്രി സുനിൽകുമാർ

കാർഷിക വായ്പകൾ യഥാർത്ഥ കർഷകർക്ക് മാത്രം ലഭിക്കാൻ ആവശ്യമായ നടപടിയെടുക്കുമെന്ന് കൃഷിമന്ത്രി വി.എസ് സുനിൽ കുമാർ. നിലവിലെ വായ്പാ കണക്കുകൾ പരിശോധിക്കുമ്പോൾ കാർഷിക വായ്പ കൈപ്പറ്റിയവരുടെയും കർഷകരുടെയും എണ്ണത്തിൽ പൊരുത്തക്കേടുണ്ട്. ഇക്കാര്യം റിസർവ് ബാങ്കിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും കർഷകർക്ക് ലഭിക്കേണ്ട വായ്പാ ഇളവുകൾ അനർഹർ തട്ടിയെടുക്കുന്നത് തടയുന്നതിന് നടപടിയെടുക്കുമെന്നും സുനിൽകുമാർ വ്യക്തമാക്കി.
കിസാൻ ക്രെഡിറ്റ് കാർഡ് ഉള്ളവർക്ക് മാത്രമേ സ്വർണം പണയം വെച്ചുള്ള കാർഷിക വായ്പകൾ നൽകാവൂ. കർഷകരുടെ പ്രശ്‌നങ്ങളിൽ സർക്കാർ കാര്യക്ഷമമായി ഇടപെട്ടു കൊണ്ടിരിക്കുകയാണെന്നും സുനിൽകുമാർ പറഞ്ഞു. കേന്ദ്ര ബജറ്റ് കേരളത്തിലെ കർഷകർക്ക് ഇരുട്ടടിയാണ്. പ്രളയത്തിൽ നിന്നും രക്ഷപ്പെടുന്ന കേരളത്തെ സഹായിക്കാൻ യാതൊരു പദ്ധതികളും ബജറ്റിൽ ഇല്ലെന്നും സുനിൽ കുമാർ കുറ്റപ്പെടുത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here