ആഭ്യന്തര ഹജ്ജ് തീര്‍ഥാടകര്‍ രജിസ്റ്റര്‍ ചെയ്ത് രണ്ട് ദിവസത്തിനകം പണം അടയ്ക്കണം : സൗദി ഹജ്ജ് മന്ത്രാലയം

ആഭ്യന്തര ഹജ്ജ് തീര്‍ഥാടകര്‍ രജിസ്റ്റര്‍ ചെയ്ത് രണ്ട് ദിവസത്തിനകം പണം അടയ്ക്കണമെന്ന് സൗദി ഹജ്ജ് മന്ത്രാലയം ആവശ്യപ്പെട്ടു. ഹജ്ജ് നിര്‍വഹിക്കുന്നരുടെ കുട്ടികള്‍ക്കായുള്ള നഴ്സറി സര്‍വീസില്‍ ഹജ്ജ് കര്‍മങ്ങള്‍ ആരംഭിക്കുന്നതിന്‍റെ തലേ ദിവസം റെജിസ്ട്രേഷന്‍ ആരംഭിക്കും.
ഇത്തവണ ഹജ്ജ് നിര്‍വഹിക്കുന്ന ആഭ്യന്തര തീര്‍ഥാടകര്‍ ഓണ്‍ലൈന്‍ വഴി റെജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി നാല്‍പ്പത്തിയെട്ടു മണിക്കൂറിനുള്ളില്‍ പണം അടയ്ക്കണമെന്ന് സൗദി ഹജ്ജ് മന്ത്രാലയം നിര്‍ദേശിച്ചു. ഓണ്‍ലൈന്‍ വഴി തന്നെയാണ് പണം അടയ്ക്കേണ്ടത്. പണം അടച്ചാല്‍ മാത്രമേ റെജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാകുകയുള്ളൂ. ഹജ്ജ് നിര്‍വഹിക്കുന്നവരുടെ കുട്ടികളെ ഹജ്ജ് കര്‍മങ്ങള്‍ കഴിയുന്നത് വരെ സംരക്ഷിക്കാനുള്ള സൗകര്യവും മന്ത്രാലയം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഓണ്‍ലൈന്‍ വഴിയാണ് ഇതിനും രജിസ്റ്റര്‍ ചെയ്യേണ്ടത്. സാധാരണ കുട്ടികള്‍ക്ക് രണ്ടായിരത്തി അഞ്ഞൂറ് റിയാലും ഭിന്ന ശേഷിക്കാരായ കുട്ടികള്‍ക്ക് മുവ്വായിരം റിയാലുമാണ് ഫീസ് ഈടാക്കുന്നത്. ദുല്‍ഹജ്ജ് ഏഴ് മുതല്‍ പതിമൂന്ന് വരെ രജിസ്റ്റര്‍ ചെയ്യാം. കഴിഞ്ഞ വര്‍ഷമാണ് ഹജ്ജ് തീര്‍ഥാടകരുടെ കുട്ടികള്‍ക്കായി നഴ്സറി സര്‍വീസ് ആരംഭിച്ചത്. വിദ്യാഭ്യാസ മന്ത്രാലയവുമായി ചേര്‍ന്നാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ആഭ്യന്തര തീര്‍ഥാടകരുടെ റെജിസ്ട്രേഷന്‍ ആരംഭിച്ചത്. 190 സര്‍വീസ് ഏജന്‍സികള്‍ വഴി 2,30,000 ആഭ്യന്തര തീര്‍ഥാടകര്‍ക്കാണ് ഇത്തവണ അവസരം ഉള്ളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here