Advertisement

പീഡനത്തിൽ നിന്നും പെൺകുട്ടിയെ രക്ഷപ്പെടുത്തിയ കൗമാരക്കാർക്ക് പൊലീസിന്റെ അഭിനന്ദനം

July 6, 2019
Google News 2 minutes Read

പീഡനത്തിൽ നിന്നും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ രക്ഷപ്പെടുത്തിയ കുട്ടികൾക്ക് രാജസ്ഥാൻ പൊലീസിന്റെ അഭിനന്ദനം. ജവഹർ നഗർ കച്ഛി ബസ്തി നിവാസികളായ മനീഷ്(15),അമിത്(18), രോഹിത്(18), ബാദൽ(14) എന്നിവരെയാണ് പൊലീസ് അഭിനന്ദിച്ചത്.


വ്യാഴാഴ്ച ക്രിക്കറ്റ് കളിക്കുന്നതിനിടെയാണ് പെൺകുട്ടിയുടെ നിലവിളി കുട്ടികൾ കേട്ടത്. സംഭവ സ്ഥലത്ത് എത്തുമ്പോൾ പെൺകുട്ടിയെ ഒരാൾ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് നാല് പേരും ചേർന്ന് അക്രമിയെ കീഴ്‌പ്പെടുത്തിയ ശേഷം പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.

അവസരോചിതമായി പെരുമാറി പെൺകുട്ടിയെ രക്ഷിച്ചതിന് നാല് പേർക്കും സർട്ടിഫിക്കറ്റും കാഷ് അവാർഡും നൽകി പൊലീസ് അനുമോദിച്ചു. അഡീഷണൽ ഡയറക്ടർ ജനറൽ ബി കെ സോണി കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here