Advertisement

മാതാപിതാക്കൾ പതിനാറുകാരിയെ കൊലപ്പെടുത്തി ഗംഗയിൽ തള്ളി

July 7, 2019
Google News 0 minutes Read

മാതാപിതാക്കൾ പതിനാറുകാരിയെ കൊലപ്പെടുത്തി ഗംഗയിൽ തള്ളി. മാൽഡയിലാണ് സംഭവം. പെൺകുട്ടിയുടെ പ്രണയബന്ധം അറിഞ്ഞതിലുള്ള ദേഷ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സൂചന. ദുരഭിമാനക്കൊലയാണിതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

കൊലപാതകവുമായി ബന്ധപ്പെട്ട് ധിരൻ മൊന്ദാൽ, ഭാര്യ സുമതി മൊന്ദാൽ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒമ്പതാം ക്ലാസുകാരിയായ മകളെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ബാഗിലാക്കി ഗംഗയിലേക്ക് വലിച്ചെറിയുകയായിരുന്നു.

മഹേന്ദ്രതോല സ്വദേശിയാണ് ഇവർ. തൊട്ടടുത്ത ഗ്രാമത്തിലെ അചിന്ത്യ മൊന്ദാലുമായി പെൺകുട്ടി പ്രണയത്തിലായിരുന്നു. പെൺകുട്ടിയുടെ വീട്ടുകാർ ഇതിനെതിരായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here