Advertisement

അനസിനു വീണ്ടും പരിക്ക്; ഇന്ത്യക്ക് തിരിച്ചടി

July 7, 2019
0 minutes Read

ഇൻ്റർകോണ്ടിനൻ്റൽ കപ്പിനുള്ള ഇന്ത്യൻ ടീമിൻ്റെ അവസാന പട്ടികയിൽ നിന്നും പ്രതിരോധ താരം അനസ് എടത്തൊടികയെ പുറത്താക്കിയത് പർക്ക് കാരണം ആണെന്ന് പരിശീലകൻ ഇഗോർ സ്റ്റിമാച്. താജിക്കിസ്ഥാനെതിരെയുള്ള ഉദ്ഘാടന മത്സരത്തിനു മുന്നോടിയായാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

കരിയറിലെ സിംഹഭാഗവും പരിക്ക് മൂലം നഷ്ടപ്പെട്ട താരമാണ് അനസ്. ഏഷ്യ കപ്പിൽ ഇന്ത്യ പുറത്തായതിനു പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച അനസിനെ സ്റ്റിമാച് തിരിച്ചു വിളിച്ചിരുന്നു. തുടർന്ന് ഇന്ത്യൻ ക്യാമ്പിൽ പങ്കെടുത്തുവെങ്കിലും പരിക്കേറ്റത് തിരിച്ചടിയായി. അനസിനു പകരം ഒരു മികച്ച സെൻ്റർ ബാക്കിനെ കണ്ടെത്താൻ കഴിയാത്തത് ഇന്ത്യക്ക് കനത്ത തിരിച്ചടിയാവും. അനസും ജിങ്കനും ഇല്ലാതെയിറങ്ങിയ ഇന്ത്യൻ പ്രതിരോധം ഇന്ന് ഛിന്നഭിന്നമായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top