പെൺകുട്ടികൾ സ്കൂളിൽ പോകുന്നതു കൊണ്ടും ആൺകുട്ടികളോട് സംസാരിക്കുന്നതു കൊണ്ടുമാണ് തട്ടിക്കൊണ്ടു പോകൽ അധികരിച്ചതെന്ന് മ​ധ്യ​പ്ര​ദേ​ശ് ഡി​ജി​പി

പെ​ണ്‍​കു​ട്ടി​ക​ൾ​ക്കു കൂ​ടു​ത​ൽ സ്വാ​ത​ന്ത്ര്യം ന​ൽ​കു​ന്ന​താ​ണു വ്യാ​ജ ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ കേ​സു​ക​ൾ ആ​വ​ർ​ത്തി​ക്കാ​ൻ കാ​ര​ണ​മെ​ന്നു മ​ധ്യ​പ്ര​ദേ​ശ് ഡി​ജി​പി വികെ സിം​ഗ്. സം​സ്ഥാ​ന​ത്തു വ​ർ​ധി​ച്ചു​വ​രു​ന്ന ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ കേ​സു​ക​ളെ​ക്കു​റി​ച്ചു​ള്ള മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​നു മ​റു​പ​ടി ന​ൽ​ക​വെ​യാ​യി​രു​ന്നു ഡി​ജി​പി​യു​ടെ വി​വാ​ദ പ്ര​സ്താ​വ​ന.

“ഐ​പി​സി 363-ന്‍റെ രൂ​പ​ത്തി​ൽ ഇ​പ്പോ​ൾ പു​തി​യ പ്ര​വ​ണ​ത രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്. പെ​ണ്‍​കു​ട്ടി​ക​ൾ സ്കൂ​ളു​ക​ളി​ലേ​ക്കും കോ​ള​ജു​ക​ളി​ലേ​ക്കും പോ​കുമ്പോൾ അ​വ​ർ കൂ​ടു​ത​ൽ സ്വ​ത​ന്ത്ര​രാ​കു​ന്നു. അ​വ​ർ ആ​ണ്‍​കു​ട്ടി​ക​ളു​മാ​യി ഇ​ട​പ​ഴ​കു​ന്നു. ഇ​ത് ഒ​രു യാ​ഥാ​ർ​ഥ്യ​മാ​ണ്. പെ​ണ്‍​കു​ട്ടി​ക​ൾ വീ​ട് വി​ട്ടി​റ​ങ്ങു​ക​യും പി​ന്നീ​ട് ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യു​മാ​ണു​ണ്ടാ​കു​ന്ന​ത്.”- വികെ സിംഗ് പറഞ്ഞു.

ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ ക്രി​മി​ന​ൽ കു​റ്റ​കൃ​ത്യ​മാ​ക്കു​ന്ന ഇ​ന്ത്യ​ൻ ശി​ക്ഷാ​നി​യ​മ​ത്തി​ലെ വ​കു​പ്പാ​ണ് ഐ​പി​സി 363. നാ​ഷ​ണ​ൽ ക്രൈം ​റി​ക്കാ​ർ​ഡ്സ് ബ്യൂ​റോ​യു​ടെ ക​ണ​ക്കുകളനുസ​രി​ച്ച് 2016-ൽ ​മാ​ത്രം 7237 ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ കേ​സു​ക​ളാ​ണ് മ​ധ്യ​പ്ര​ദേ​ശി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഇ​തി​ൽ 69 ശ​ത​മാ​നം ഇ​ര​ക​ളും പെ​ണ്‍​കു​ട്ടി​ക​ളാ​ണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More