Advertisement

ഡിസ്‌നി താരം കാമറൺ ബോയ്‌സ് അന്തരിച്ചു

July 7, 2019
1 minute Read

ഡിസ്‌നി താരം കാമറൺ ബോയ്‌സ് അന്തരിച്ചു. 20 വയസ്സായിരുന്നു. ഡിസന്റന്റ്‌സ് എന്ന ചിത്രത്തിലൂടെ ലോകശ്രദ്ധ നേടിയ കാമറൂൺ ബോയ്‌സ് ഇന്നലെ രാത്രിയാണ് മരിച്ചത്. ഏറെ നാളുകളായി കാമറൂൺ ചികിത്സയിലായിരുന്നു.

ഒമ്പാതം വയസ്സിലാണ് കാമറൺ അഭിനയലോകത്ത് എത്തുന്നത്. മിറേഴ്‌സ് എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. പിന്നീട് രണ്ട് വർഷങ്ങൾക്ക് ശേഷം ‘ഗ്രോൺ അപ്‌സ്’ എന്ന ചിത്രത്തിലൂടെ ജനശ്രദ്ധ നേടി. ജെസ്സീ എന്ന ഡിസ്‌നി ചാനൽ ഷോയിലൂടെയാണ് സ്റ്റാർ പദവിയിലേക്ക് കാമറൺ ഉയരുന്നത്. പിന്നീടാണ് ഡിസന്റന്റ്‌സിൽ വേഷമിടുന്നത്.

Read Also : ഡിസ്‌നിയുടെ അത്ഭുത വേഷങ്ങളിൽ മക്കളെ ഒരുക്കി ഒരു അച്ഛൻ

അഭിനേതാവ് എന്നതിലുപരി നല്ലൊരു മനുഷ്യൻ കൂടിയായിരുന്നു കാമറൺ. ചെറുപ്രായത്തിൽ തന്നെ തന്റെ സമ്പാദ്യത്തിൽ നിന്നും നല്ലൊരു പങ്ക് കാരുണ്യ പ്രവർത്തനങ്ങൾക്കായി അദ്ദേഹം മാറ്റിവെച്ചിരുന്നു. സ്വാസിലാൻഡിൽ ശുദ്ധജലം ലഭിക്കാൻ കിണർ കുഴിക്കാൻ മുപ്പതിനായിരം ഡോളറാണ് ബോയ്‌സ് നൽകിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top