കരുനാഗപ്പളളിയിൽ പുഴുവരിച്ച മത്സ്യങ്ങൾ പിടിച്ചെടുത്തു

കൊല്ലം കരുനാഗപ്പള്ളിയിൽ നിന്ന് പുഴുവരിച്ച മൽസ്യങ്ങൾ പിടിച്ചെടുത്തു. കന്നേറ്റിപാലത്തിന് സമീപം പ്രവർത്തക്കുന്ന കടയിൽ നിന്നു ചൂരയും, പുതിയകാവിൽ നിന്നു കരിമീനുമാണ് പിടികൂടിയത്. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെയും നഗരസഭ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെയും നേത്യത്വത്തിലായിരുന്നു പരിശോധന നടന്നത്.
അതിനിടെ തിരുവനന്തപുരം പാളയം മീൻ മാർക്കറ്റിൽ ഫുഡ് സേഫ്റ്റി വകുപ്പ് നടത്തിയ പരിശോധനയിലും പുഴുവരിച്ച മത്സ്യം ഉദ്യോഗസ്ഥർ പിടിച്ചെടുത്തിരുന്നു. രണ്ടാഴ്ചയിലേറെ പഴക്കുള്ള മീനുകളാണ് പാളയം മാർക്കറ്റിൽ നിന്ന് പിടിച്ചെടുത്തത്. വിൽപനക്കാർ ഉദ്യോഗസ്ഥരെ തടഞ്ഞത് വാക്കുതർക്കത്തിനിടയാക്കി. ട്രോളിംഗ് നിരോധനം നിലനിൽക്കുന്നതിനിടെ മാർക്കറ്റുകളിൽ പഴകിയ മീനുകൾ വിൽക്കുന്നുണ്ടെന്ന പരാതിയെ തുടർന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗം തിങ്കളാഴ്ച മിന്നൽ പരിശോധന നടത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here