Advertisement

കാണാതായ ജർമൻ സ്വദേശിനിക്ക് തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമെന്ന് സംശയം; അന്വേഷണത്തിന് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസി

July 8, 2019
Google News 0 minutes Read

ജർമ്മൻ സ്വദേശിനിയുടെ തിരോധാനത്തിൽ അന്വേഷണവുമായി കേന്ദ്ര രഹസ്യാന്വേഷണ ഏജൻസി. യുവതിക്ക് ചില തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണിത്. ഇവർക്കെതിരെ ഇന്റർപോൾ യെല്ലോ കോർണർ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

വടക്കൻ കേരളം കേന്ദ്രീകരിച്ചാണ് ജർമൻ സ്വദേശിനിക്ക് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുന്നത്. സംസ്ഥാന പൊലീസിന് പുറമേ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസിയും വിഷയം ഏറ്റെടുത്തു കഴിഞ്ഞു. യുവതിക്ക് ചില തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഐബിയുടെ രംഗപ്രവേശം. ഇക്കഴിഞ്ഞ മാർച്ച് 7ന് സുഹൃത്തായ മുഹമ്മദ് അലിക്കൊപ്പം കേരളത്തിലെത്തിയ ലിസ വെയ്‌സിയെ മാർച്ച് 10 മുതലാണ് കാണാതാകുന്നത്. പിറ്റേ ദിവസം മൊബൈൽ ഫോൺ, ജി മെയിൽ അക്കൗണ്ട് എന്നിവ ഡീആക്ടിവേറ്റായി. 15ന് നെടുമ്പാശ്ശേരി വഴി മുഹമ്മദ് അലി കേരളം വിടുകയും ചെയ്തു.

അതേസമയം, 2011 ൽ ഈജിപ്തിൽവെച്ച് മതം മാറിയ ലിസയ്ക്ക് അവിടുത്തെ ചില മതതീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ലിസയുടെ അമ്മ ജർമ്മനിയിലെ ഇന്ത്യൻ കോൺസുലേറ്റിൽ നൽകിയ പരാതിയിലും ഇത് സംബന്ധിച്ച് ചില സൂചനകൾ നൽകി. മാത്രമല്ല ലിസയുടെ സുഹൃത്ത് മുഹമ്മദ് അലിയുടെ പശ്ചാത്തലവും സംശയകരമാണെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here