Advertisement

കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു; അടിയന്തര പ്രവര്‍ത്തക സമിതി വിളിച്ച് ചേര്‍ക്കണമെന്ന് നേതാക്കള്‍

July 8, 2019
Google News 0 minutes Read

കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ അടിയന്തര പ്രവര്‍ത്തക സമിതി വിളിച്ച് ചേര്‍ക്കണമെന്ന ആവശ്യവുമായി നേതാക്കള്‍.മുതിര്‍ന്ന നേതാവ് കരണ്‍ സിംഗ് പ്രവര്‍ത്തക സമിതിയ്ക്ക് കത്തു നല്‍കി. എന്നാല്‍ കര്‍ണ്ണാടക പ്രതിസന്ധി പരിഹരിക്കാതെ

കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയും പുതിയ അധ്യക്ഷനെ സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെയാണ് പ്രവര്‍ത്തക സമിതി ഉടന്‍ ചേരണമെന്ന ആവശ്യമായി കരണ്‍ സിംഗ് രംഗത്ത് എത്തിയത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മന്‍മോഹന്‍ സിംഗിന്റെ അധ്യക്ഷതയില്‍ യോഗം ചേരണമെന്നാണ് ആവശ്യം. ആവിശ്യം ഉന്നയിച്ച് പ്രവര്‍ത്തക സമിതിയ്ക്ക്കത്ത് നല്‍കി.

എന്നാല്‍ മറ്റന്നാള്‍ ചേരാന്‍ നിശ്ച്ചയിരിക്കുന്ന പ്രവര്‍ത്തക സമിതി യോഗം ചേരുന്നത് നീളാനാണ് സാധ്യത. കര്‍ണാടകം പ്രതിസന്ധി പരിഹരിക്കാതെ യോഗം വേണ്ടെന്ന നിലപാട് ചില നേതാക്കള്‍ക്ക് ഉള്ളത്. കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക് സുശീല്‍ കുമാര്‍ ഷിന്‍ഡയെയും മല്ലികാര്‍ജുന്‍ ഖാര്‍ഗയെയും മുന്‍ നിര്‍ത്തി അഹമ്മദ് പട്ടേലിന്റെ നേതൃത്വത്തില്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ ആരംഭിച്ചതാണ്.

എന്നാല്‍, യുവനേതാവാകണം അധ്യക്ഷനെന്ന ആവശ്യവുമായി പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ അടക്കമുള്ളവര്‍ പ്രവര്‍ത്തകസമിതിയെ സമീപിച്ചതോടെ നേതാക്കള്‍ സമ്മര്‍ദ്ദത്തിലായിരിക്കുകയാണ്.  ഇതിനിടെ, ജ്യോതിരാദിത്യ സിന്ധ്യയെ അധ്യക്ഷനാക്കണമെന്ന ആവശ്യവുമായി മധ്യപ്രദേശില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here