വ്യത്യസ്തമായ ബോട്ടിൽ ക്യാപ് ചലഞ്ചുമായി ദിമിതർ ബെർബറ്റോവ്: വീഡിയോ

കഴിഞ്ഞ ദിവങ്ങളായി സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയ ഒരു ചലഞ്ചാണ് ബോട്ടിൽ ക്യാപ് ചലഞ്ച്. സിനിമാ താരങ്ങളും കായിക താരങ്ങളുമടക്കം നിരവധി പേരാണ് ചലഞ്ച് ഏറ്റെടുത്ത് രംഗത്തു വന്നത്. ഇപ്പോഴിതാ വളരെ വ്യത്യസ്തമായ ഒരു ബോട്ടിൽ ക്യാപ് ചലഞ്ചുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസവും മുൻ കേരള ബ്ലാസ്റ്റേഴ്സ് താരവുമായ ദിമിതർ ബെർബറ്റോവ് രംഗത്തു വന്നിരിക്കുകയാണ്.
ബാക്ക് സ്പിൻ കിക്കിലൂടെ കുപ്പിയുടെ അടപ്പ് തുറക്കുന്ന ബെർബറ്റോവ് തൻ്റെ ഫുട്ബോൾ സ്കിൽസ് കൊണ്ട് അടപ്പ് താഴെ വീഴാതെ കാലിൽ നിർത്തുകയാണ്. സമൂഹ മാധ്യമങ്ങളിൽ വീഡിയോ വൈറലായിക്കഴിഞ്ഞു.
ചെറുതായി മുറുക്കിയ കുപ്പിയുടെ അടപ്പ്, ഒരു ബാക്ക് സ്പിൻ കിക്കിലൂടെ തുറക്കുക എന്നതാണ് ബോട്ടിൽ ക്യാപ് ചാലഞ്ച്. കുപ്പിയിൽ തൊടുക പോലും ചെയ്യാതെ അതിന്റെ അടപ്പ് തൊഴിച്ചു പറപ്പിക്കണം. കുപ്പി പൊട്ടുകയോ താഴെ വീഴുകയോ ചെയ്താൽ ചലഞ്ചിൽ നിന്നും പുറത്താകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here