വിവാഹത്തിന് മുന്‍പ് എച്ച്ഐവി പരിശോധന നിര്‍ബന്ധം; നടപ്പാക്കാനൊരുങ്ങി ഗോവൻ സര്‍ക്കാര്‍

വിവാഹത്തിനു മുൻപ് എച്‌ഐവി നിർബന്ധമായു നടത്തണമെന്ന നിയമം നടപ്പാക്കാനൊരുങ്ങി ഗോവൻ സർക്കാർ. വിവാഹങ്ങൾ രജിസ്റ്റർ ചെയ്യണമെങ്കിൽ എച്ച്ഐവി പരിശോധന നടത്തിയിരിക്കണമെന്ന നിയമം കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമം നടത്തുന്നത്. 2006ലും ഇത്തരം നിയമം കൊണ്ടു വരാൻ സർക്കാർ ശ്രമിച്ചിരുന്നു.
ഇക്കാര്യത്തില്‍ നിയമ നിര്‍മാണം നടത്താന്‍ മന്ത്രാലയത്തിനോട് ആവശ്യപ്പെട്ടതായി ആരോഗ്യ മന്തി വിശ്വജിത് റാണെ വ്യക്തമാക്കി. പൊതുജനങ്ങളുടെ താത്പര്യം പരിഗണിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ നിയമ മന്ത്രിയോട് ആവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞു. നിയമസഭയുടെ വര്‍ഷകാല സമ്മേളനത്തില്‍ പൊതുജനാരോഗ്യ നിയമമായി ഇത് അവതരിപ്പിക്കാനാണ് ആലോചിക്കുന്നത്. ചെറിയ സംസ്ഥാനമായ ഗോവ ഇക്കാര്യത്തില്‍ മാതൃകാപരമായ നീക്കമാണ് നടത്തുന്നതെന്നും മന്ത്രി അവകാശപ്പെട്ടു.
എച്‌ഐവി പരിശോധന പോലെ വിവാഹത്തിന് മുന്‍പ് രക്ത സംബന്ധ അസുഖമായ തലിസീമിയ പരിശോധനയും നടത്തുന്നത് സംബന്ധിച്ച് തീരുമാനം എടുക്കാനും ആലോചിക്കുന്നതായി മന്ത്രി പറഞ്ഞു. ഇത്തരം അസുഖം ബാധിക്കുന്ന കുട്ടികളുടെ എണ്ണം കൂടുന്നത് കണക്കിലെടുത്താണ് തീരുമാനം. അതിവേഗം വളരുന്ന ഗോവ സംസ്ഥാനത്തെ സംബന്ധിച്ച് ഈ രണ്ട് പരിശോധനകളും വിവാഹത്തിന് മുന്‍പ് നടത്താമെന്ന നിയമം നടപ്പിലാക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here