മാഞ്ചസ്റ്ററിൽ മഴ മാറുന്നില്ല; ഡക്ക്വർത്ത് ലൂയിസ് നിയമം ഇന്ത്യക്ക് പണിയാകും

ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള സെമിഫൈനല്‍ മത്സരത്തിനിടെ മഴ പെയ്തോടെ മത്സരം റിസർവ് ദിനത്തിലേക്ക് മാറ്റുമോ എന്നാണ് ഏവരും ഉറ്റു നോക്കുന്നത്. ഇന്ന് മഴ പെയ്ത ശേഷം രണ്ട് മണിക്കൂര്‍ കാത്തിരുന്ന ശേഷം മത്സരം വീണ്ടും പുനരാരംഭിക്കാനുള്ള സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ 20 ഓവർ മത്സരമാക്കി വരെ ചുരുക്കിയേക്കാം.
20 ഓവറാക്കി ചുരുക്കിയാൽ ഇന്ത്യയുടെ വിജയലക്ഷ്യം 148 റൺസാവും. 25 ഓവറാണെകിൽ 172, 30 ഓവറാണെങ്കിൽ 192, 35 ഓവറാണെങ്കിൽ 205 എന്നിങ്ങനെയാവും വിജയലക്ഷ്യം. 40 ഓവറാക്കി ചുരുക്കിയാൽ 223ഉം 46 ഓവറാക്കി ചുരുക്കിയാൽ 237 റൺസും ഇന്ത്യക്ക് എടുക്കേണ്ടി വരും.
എന്നിട്ടും മഴ മാറിയില്ലെങ്കില്‍ റിസര്‍വ് ദിനത്തിലേക്ക് കളി മാറ്റും. ബുധനാഴ്ച്ചയാണ് റിസർവ് ദിനം. അന്ന് വൈകുന്നേരം മൂന്നിന് മത്സരം നിർത്തിയിടത്തു നിന്ന് പുനരാരംഭിക്കും. അങ്ങനെയെങ്കില്‍ ബുധനാഴ്ച്ച 3.5 ഓവര്‍ കൂടി ന്യൂസീലന്‍ഡ് കളിക്കും. പിന്നീട് ഇന്ത്യയുടെ ഇന്നിംഗ്സ് ആരംഭിക്കും.
റിസര്‍വ് ദിനത്തിലും മഴ പെയ്താല്‍ കാര്യങ്ങള്‍ ഇന്ത്യക്ക് അനുകൂലമാകും. അങ്ങനെയെങ്കിൽ ഗ്രൂപ്പ് ഘട്ടത്തിലെ പോയിന്റ് നില നോക്കിയാകും ഫൈനലിലെത്തുന്ന ടീമിനെ തീരുമാനിക്കുക. അപ്പോൾ സ്വാഭാവികമായും ഇന്ത്യ ഫൈനലിലെത്തും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here