ജിടിഎ 5ലെ രംഗം യഥാർത്ഥമായി തെറ്റിദ്ധരിച്ചു; ട്വീറ്റ് ചെയ്ത പാക്കിസ്ഥാൻ രാഷ്ട്രീയ നേതാവിന് ട്രോൾ മഴ: വീഡിയോ

പിസി ഗെയിം ജിടിഎ 5ലെ രംഗം യഥാർത്ഥമായി തെറ്റിദ്ധരിച്ച് ട്വീറ്റ് ചെയ്ത പാക്കിസ്ഥാൻ രാഷ്ട്രീയ നേതാവിന് ട്രോൾ മഴ. പാക് രാഷ്ട്രീയ നേതാവ്വ് ഖുറം നവാസാണ് ട്രോളുകളേറ്റു വലയുന്നത്. റൺവേയിലൂടെ കടന്നു പോകുന്ന ട്രക്കിൽ ഇടിക്കാതെ വിമാനം വിദഗ്ധമായി പറന്നു പൊങ്ങുന്ന ദൃശ്യമാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.
ഒമാൻ ദേശീയ ക്രിക്കറ്റ് ടീമിലെ അംഗമാണ് ഖുറം നവാസ്. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ വീഡിയോ പങ്കുവെച്ച അദ്ദേഹം പൈലറ്റിൻ്റെ മനസാന്നിധ്യത്തെ പുകഴ്ത്തി. പിന്നാലെ ട്രോളുകളുമായി മറ്റ് ട്വിറ്റർ ഉപയോക്താക്കൾ എത്തിയതോടെ അബദ്ധം മനസ്സിലാക്കിയ അദ്ദേഹം ട്വീറ്റ് ഡിലീറ്റ് ചെയ്തെങ്കിലും സ്ക്രീൻ ഷോട്ടുകൾ പ്രചരിക്കുന്നുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here