പ്രളയബാധിതര്‍ക്കായി കെപിസിസി നിര്‍മ്മിച്ചു നൽകുന്നത് 96 വീടുകള്‍

പ്രളയബാധിതര്‍ക്ക് കെപിസിസി 96 വീടുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്ന് മുന്‍ അധ്യക്ഷന്‍ എംഎം ഹസ്സന്‍. ആയിരം വീട് നിർമ്മിക്കാനും അതിനായി 50 കോടി രൂപ കണ്ടെത്താനും തീരുമാനിച്ചിരുന്നെങ്കിലും ഇതുവരെ സംഭാവനയായി ലഭിച്ചത് മൂന്നരക്കോടി രൂപ മാത്രമാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വീട് നിര്‍മ്മാണത്തിനായി കെപിസിസിക്ക് ആരില്‍ നിന്നും പണപ്പിരിവ് നടത്തിയിട്ടില്ലെന്നും ഹസ്സന്‍ പറഞ്ഞു.
ഇതുവരെ 23 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. നിലവില്‍ സമാഹരിച്ച തുകയില്‍ നിന്ന് 76 വീടുകളുടെ നിര്‍മ്മാണം മാത്രമാണ് പൂര്‍ത്തിയാക്കാന്‍ കഴിയുക. കര്‍ണാടക പിസിസി ഒരു കോടി രൂപ സംഭാവനയായി നല്‍കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. അതുകൂടി ലഭിക്കുന്നതോടെ 96 വീടുകള്‍ നിര്‍മ്മിച്ച് നല്‍കാന്‍ കഴിയുമെന്നും ഹസ്സന്‍ പറഞ്ഞു.
കെപിസിസി, ജില്ലാ പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റികളുടെയും എംഎല്‍എമാരുടെയും നേതൃത്വത്തില്‍ 371 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണെന്നും ഹസ്സന്‍ പറഞ്ഞു. ഫണ്ട് തിരിമറി നടത്തിയെന്ന ഡിവൈഎഫ്‌ഐ നേതാവിന്റെ പരാമര്‍ശത്തില്‍ കഴമ്പില്ലെന്നും അദ്ദേഹം പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here