Advertisement

‘മാറ്റങ്ങൾക്ക് നടുവിലും ആ ആൽമരം ഇപ്പോഴും തല ഉയർത്തി നിൽക്കുന്നു’

July 9, 2019
Google News 0 minutes Read

മലയാളത്തിലെ എക്കാലത്തേയും മികച്ച ചിത്രം കിരീടം പ്രദർശനത്തിനെത്തിയിട്ട് മുപ്പത് വർഷം പിന്നിടുകയാണ്. ഹെഡ് കോൺസ്റ്റബിൾ അച്യുതൻ നായരും മകൻ സേതുമാധവനും ഇന്നും മലയാളിയുടെ ഉള്ളിൽ നൊമ്പരമാണ്. 1989 ജൂലൈ ഏഴിനായിരുന്നു ചിത്രം തിയേറ്ററുകളിൽ എത്തിയത്. ചിത്രത്തിലെ ഓരോ രംഗങ്ങളും മലയാളികളുടെ മനസിലുണ്ട്.

മുപ്പത് വർഷങ്ങൾക്കിപ്പുറം സിനിമയുടെ ക്ലൈമാക്‌സ് ചിത്രീകരിച്ച കാഞ്ഞിരംമൂട് ജംഗ്ഷൻ അടിമുടി മാറിയിരിക്കുന്നുവെന്ന് ശബരീനാഥൻ എംഎൽഎ ഫേസ്ബുക്കിൽ കുറിച്ചു. പുതിയ റോഡുകളുടെ സംഗമവും സർക്കാർ സ്ഥാപനങ്ങളും തന്റെ ഓഫീസും മറ്റും ഇവിടെയാണ്. പക്ഷേ ഈ മാറ്റങ്ങൾക്ക് നടുവിലും എല്ലാവർക്കും തണലേകികൊണ്ട് ജംഗ്ഷനിൽ ആ ആൽമരം ഇപ്പോഴും തല ഉയർത്തി നിൽക്കുകയാണെന്നും ശബരീനാഥൻ ഫേസ്ബുക്കിൽ കുറിച്ചു. ഒരു ഫോട്ടോയും അദ്ദേഹം പങ്കുവെച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ലാലേട്ടനും അനശ്വരനായ തിലകനും മത്സരിച്ചഭിനയിച്ച കിരീടത്തിലെ ക്ലൈമാക്‌സ് രംഗം ചിത്രീകരിച്ചത് ആര്യനാട് കാഞ്ഞിരമൂട്ടിലാണ്. എല്ലാം നഷ്ടപ്പെട്ട് ആൽമരത്തിൻ ചുവട്ടിൽ നിശബ്ദനായി ഇരിക്കുന്ന സേതുമാധവൻ ഇന്നും മലയാളികൾക്ക് ഒരു നൊമ്പരമാണ്.

മുപ്പത് വർഷങ്ങൾക്കിപ്പുറം നമ്മുടെ കാഞ്ഞിരംമൂട് ജംഗ്ഷൻ അടിമുടി മാറിയിരിക്കുന്നു.പുതിയ റോഡുകളുടെ സംഗമവും സർക്കാർ സ്ഥാപനങ്ങളും എന്റെ ഓഫീസും മറ്റും ഇവിടെയാണ്. പക്ഷേ ഈ മാറ്റങ്ങൾക്ക് നടുവിലും എല്ലാവർക്കും തണലേകികൊണ്ട് ജംഗ്ഷനിൽ ആ ആൽമരം ഇപ്പോഴും തല ഉയർത്തി നിൽക്കുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here