അന്ന് വില്ല്യംസണിനെ കോലി പുറത്താക്കിയത് ഇങ്ങനെയാണ്; വീഡിയോ കാണാം

ഈ ലോകകപ്പിലെ ആദ്യ സെമിയും 2008 അണ്ടർ 19 ലോകകപ്പ് സെമിയും തമ്മിലുള്ള രസകരമായ ബന്ധത്തെപ്പറ്റി റിപ്പോർട്ടുകൾ വന്നിരുന്നു. 11 വർഷം മുൻപ് നടന്ന സെമിയുടെ ആവർത്തനം എന്നതിനുപരി അന്നത്തെ ക്യാപ്റ്റന്മാരാണ് ഇന്നും പരസ്പരം ഏറ്റുമുട്ടുന്നത്. അന്ന് കിവീസ് നായകൻ കെയിൻ വില്ല്യംസണിൻ്റെ വിക്കറ്റെടുത്തത് ഇന്ത്യൻ നായകൻ വിരാട് കോലി ആയിരുന്നു.
വില്ല്യംസൺ 37 റൺസെടുത്തു നിൽക്കെയാണ് കോലി പന്തെറിയാനെത്തിയത്. മീഡിയം പേസറായ കോലി പന്തെറിയുമ്പോൾ വില്ല്യംസൺ ക്രീസ് വിട്ട് പ്രഹരിക്കാനാഞ്ഞു. പക്ഷേ, ബുദ്ധിപരമായി ലെഗ് സൈഡിൽ വൈഡായി പന്തെറിഞ്ഞ കോലി വില്ല്യംസണെ കബളിപ്പിച്ചു. ക്രീസിനു പുറത്തു കടന്ന വില്ല്യംസണിനെ വിക്കറ്റ് കീപ്പർ ശ്രീവത്സ് ഗോസ്വാമി സ്റ്റമ്പ് ചെയ്ത് പുറത്താക്കുകയായിരുന്നു. ആ വിക്കറ്റിൻ്റെ വീഡിയോ നവ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.
വില്യംസനെ പുറത്താക്കിയത് കൂടാതെ മറ്റൊരു വിക്കറ്റ് കൂടി കോഹ് ലി നേടി. കോള്‍സനായിരുന്നു ഇര. ഏഴ് ഓവറില്‍ ഒരു മെയ്ഡനോടെ 27 റണ്‍സ് മാത്രം വഴങ്ങിയായിരുന്നു കോഹ് ലിയുടെ ബൗളിങ്ങ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here