തുടക്കവും ഒടുക്കവും റണ്ണൗട്ടുകളിലൂടെ; ധോണിയുടെ കരിയർ രണ്ട് ചിത്രങ്ങളിൽ വരച്ചിട്ട് അജു വർഗീസ്: വീഡിയോ

മുൻ ഇന്ത്യൻ നായകൻ എംഎസ് ധോണിയുടെ കരിയർ രണ്ട് ചിത്രങ്ങൾ കൊണ്ട് വരച്ചിട്ട് നടൻ അജു വർഗീസ്. കരിയറിലെ ആദ്യ മത്സരത്തിലും അവസാന മത്സരത്തിലും ധോണി പുറത്താവുന്ന ചിത്രം പങ്കു വെച്ചു കൊണ്ടാണ് അജു വർഗീസ് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. താൻ അദ്ദേഹത്തിൻ്റെ വലിയ ആരാധകനാണെന്നും അജു കുറിയ്ക്കുന്നു.
2004 ഡിസംബർ 23ന് ബംഗ്ലാദേശിനെതിരെയായിരുന്നു ധോണിയുടെ കരിയർ അരങ്ങേറ്റം. ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനത്തിലെ ആദ്യ ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ച ധോണി അന്നും റണ്ണൗട്ടായി. ചിറ്റഗോംഗിൽ നടന്ന മത്സരത്തിൽ മുഹമ്മദ് കൈഫ് പുഷ് ചെയ്ത് ഒരു ക്വിക്ക് സിംഗിളിനു വേണ്ടി ഓടിയ ധോണി സ്ട്രൈക്കർ എൻഡിൽ വെച്ച് റണ്ണൗട്ടാവുകയായിരുന്നു. ഒരു പന്ത് നേരിട്ട ധോണി അന്ന് റണ്ണൊന്നും നേടിയില്ല.
ഇന്ന് നടന്ന മത്സരത്തിലും ധോണി റണ്ണൗട്ടായാണ് മടങ്ങിയത്. 49 റൺസെടുത്തു നിൽക്കെ ഡബിൾ ഓടാൻ ശ്രമിച്ച ധോണി ഗപ്റ്റിലിൻ്റെ നേരിട്ടുള്ള ഏറിൽ പുറത്തായി. ഒരു റൺ പൂർത്തിയായതു കൊണ്ട് ധോണിക്ക് ഫിഫ്റ്റി ലഭിച്ചുവെങ്കിലും ധോണി പുറത്തായതോടെ ഇന്ത്യയുടെ ജയസാധ്യത കൂടിയാണ് അടഞ്ഞത്.
ലോകകപ്പോടെ ധോണി വിരമിക്കുമെന്ന സൂചന ബിസിസിഐ തന്നെ നൽകിയതിനാൽ ഇനിയൊരു തവണ കൂടി അദ്ദേഹത്തെ ഇന്ത്യൻ ജേഴ്സിയിൽ കാണണമെന്നില്ല. അതുകൊണ്ട് തന്നെ ഇത് ധോണിയുടെ അവസാന മത്സരം ആവാനാണ് സാധ്യത.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here