Advertisement

ശക്തമായ മഴയ്ക്ക് സാധ്യത; സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്

July 10, 2019
Google News 1 minute Read

കണ്ണൂർ, കോഴിക്കോട്, കാസർകോഡ് ജില്ലകളിൽ ഇന്ന് ഒറ്റ തിരിഞ്ഞുള്ള ശക്തമായ മഴയ്ക്ക് സാധ്യത. ഇതിന്റെ പശ്ചാത്തലത്തിൽ ഈ മൂന്ന് ജില്ലകളിലും യെല്ലേ അലേർട്ട് പ്രഖ്യാപിച്ചു. പൊതുജനങ്ങളോട് ജാഗ്രത പാലിക്കാൻ ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇന്ന് രാത്രി 11.30 വരെ കേരളാ തീരത്ത് ശക്തമായ തിരമാലയ്ക്ക് സാധ്യതയെന്ന് ദേശീയ സമുദ്ര സ്ഥിതി പഠനകേന്ദ്രവും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 3.0 മുതൽ 3.5 വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

മാലിദ്വീപ് മേഖലയിൽ മണിക്കൂറിൽ 40 മുതൽ 50 വരെ കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യത. കടൽ പ്രക്ഷുബ്ദമാകാനൊ, അതിപ്രക്ഷുബ്ദമാകാനോ സാധ്യതയുണ്ട്.

മത്സ്യത്തൊഴിലാളികൾ ഇന്നും നാളെയും മത്സ്യ ബന്ധനത്തിന് പോകരുതെന്ന് നിർദ്ദേശമുണ്ട്.

Read Also : കേരളത്തിലെ ചില ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലേർട്ട്

മത്സ്യതൊഴിലാളി ജാഗ്രത നിർദേശം

2019 ജൂലൈ 10 മുതൽ 14 വരെ തെക്ക് പടിഞ്ഞാറൻ അറബിക്കടൽ, അതിനോട് ചേർന്നുള്ള മധ്യ അറബിക്കടൽ എന്നീ സമുദ്ര ഭാഗങ്ങളിൽ തെക്ക് പടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 40 മുതൽ 50 വരെ കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്. ഇവിടങ്ങളിൽ കടൽ പ്രക്ഷുബ്ദമോ അതിപ്രക്ഷുബ്ദമോ ആവാൻ സാധ്യതയുണ്ട്.

2019 ജൂലൈ 10: മാലിദ്വീപ് മേഖലയിൽ മണിക്കൂറിൽ 40 മുതൽ 50 വരെ കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്.

കർണാടക തീരത്ത് തെക്ക് പടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 40 മുതൽ 50 വരെ കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്. ഇവിടങ്ങളിൽ കടൽ പ്രക്ഷുബ്ദമോ അതിപ്രക്ഷുബ്ദമോ ആവാൻ സാധ്യതയുണ്ട്.

അതിനാൽ ഈ സമുദ്ര ഭാഗങ്ങളിൽ മേൽപറഞ്ഞ കാലയളവിൽ മൽസ്യ ബന്ധനത്തിന് പോകരുതെന്ന് നിർദേശിക്കുന്നു.

കേരള തീരത്ത് ഉയർന്ന തിരമാല സാധ്യത മുന്നറിയിപ്പ്

10/07/ 2019 രാത്രി 11:30 വരെ പൊഴിയൂർ മുതൽ കാസറഗോഡ് വരെയുള്ള കേരള തീരത്ത് 3.0 മുതൽ 3.5 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രം  അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here