പരിശീലനത്തിനിടെ ബുംറയെ അനുകരിച്ച് വിരാട് കോലി; വീഡിയോ

ഇന്ത്യ-ന്യൂസിലൻഡ് സെമിഫൈനൽ മത്സരത്തിൻ്റെ ആദ്യ ഇന്നിംഗ്സ് അവസാനിച്ചിരിക്കുകയാണ്. നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 239 റൺസാണ് കിവീസ് എടുത്തത്. സ്ലോ പിച്ചിൽ എളുപ്പമുള്ള ലക്ഷ്യമല്ലെങ്കിലും ഇന്ത്യ ഇത് മറികടക്കുമെന്നാണ് പ്രതീക്ഷ. ഇതിനിടെ മത്സരത്തിനു മുൻപ് നടന്ന പരിശീലനത്തിനിടെ ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയെ അനുകരിക്കുന്ന ഇന്ത്യൻ നായകൻ വിരാട് കോലിയുടെ വീഡിയോ വൈറലാവുകയാണ്. ഐസിസി തങ്ങളുടെ ഔദ്യോഗിക പേജിലൂടെ തന്നെയാണ് വീഡിയോ പുറത്തു വിട്ടത്.
ബുംറയെ അണോർത്തഡോക്സ് ബൗളിംഗ് ആക്ഷൻ അനുകരിക്കുന്ന കോലി വിക്കറ്റിട്ടതിനു ശേഷമുള്ള ബുംറയുടെ ആഹ്ലാദ പ്രകടനവും അനുകരിക്കുന്നുണ്ട്. ചുറ്റുമുള്ളവർ ഇതൊക്കെ കണ്ട് ചിരിക്കുന്നതും വീഡിയോയിൽ കാണാം. ബുംറയെ സാക്ഷി നിർത്തിയാണ് കോലിയുടെ അനുകരണം. വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
വീഡിയോ:
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here