Advertisement

കാർഷിക വായ്പകൾക്ക് മൊറട്ടോറിയം നീട്ടുന്നത് പരിഗണിക്കാമെന്ന് റിസർവ് ബാങ്ക് ഗവർണർ

July 10, 2019
1 minute Read

കാർഷിക വായ്പകൾക്ക് മൊറട്ടോറിയം നീട്ടുന്നത് പരിഗണിക്കാമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തി കാന്തദാസ് അറിയിച്ചതായി കൃഷിമന്ത്രി വി.എസ് സുനിൽ കുമാർ . റിസർവ് ബാങ്ക് ഗവർണറുമായി കൃഷിമന്ത്രി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ഇക്കാര്യം അറിയിച്ചത്. പ്രളയ ബാധിത മേഖലകളിലെ വായ്പകൾക്ക് പലിശ ഇളവ് വേണമെന്നും സുനിൽ കുമാർ റിസർവ് ബാങ്ക് ഗവർണറുമായുള്ള കൂടിക്കാഴ്ച്ചയിൽ ആവശ്യപ്പെട്ടു.

Read Also; കർഷക വായ്പകൾക്കുളള മൊറട്ടോറിയം ഡിസംബർ 31 വരെ നീട്ടാൻ ആർബിഐയോട് ശുപാർശ ചെയ്യാൻ ബാങ്കേഴ്‌സ് സമിതി യോഗത്തിൽ തീരുമാനം

കർഷകരുടെ വായ്പകൾക്കുള്ള മൊറട്ടോറിയം നീട്ടാൻ റിസർവ് ബാങ്ക് നേരത്തെ അനുമതി നിഷേധിച്ചിരുന്നു. കേരളത്തിന് മാത്രമായി ഇളവ് നൽകാനാകില്ലെന്നാണ് ആർബിഐ ബാങ്കേഴ്‌സ് സമിതിയെ അറിയിച്ചത്. കർഷകരെടുത്ത വായ്പകൾക്ക് സംസ്ഥാന സർക്കാർ ഡിസംബർ 31 വരെയാണ് മൊറട്ടോറിയം ഏർപ്പെടുത്തിയിരുന്നത്. എന്നാൽ മാർച്ച് 31 ന് അവസാനിച്ച മൊറട്ടോറിയം നീട്ടേണ്ടതില്ലെന്നാണ് റിസർവ് ബാങ്ക് നിലപാടെടുത്തിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് മൊറട്ടോറിയം നീട്ടണമെന്ന ആവശ്യവുമായി കൃഷിമന്ത്രി സുനിൽ കുമാർ റിസർവ് ബാങ്ക് ഗവർണറുമായി കൂടിക്കാഴ്ച നടത്തിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top