അരീക്കോട് എസ്‌ഐക്ക് കുത്തേറ്റു

അരീക്കോട് എസ്‌ഐ നൗഷാദിനാണ് കഞ്ചാവ് മാഫിയയുടെ അക്രമണത്തിൽ കത്തി കൊണ്ട് കുത്തേറ്റത്. അരീക്കോട് വിളയിൽ ഭാഗത്ത് കഞ്ചാവ് വിൽപന നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് എത്തിയതായിരുന്നു എസ്.ഐയും സംഘവും.
Read Also : തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറിക്കും സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്കും കുത്തേറ്റു
മഫ്ത്തിയിലെത്തിയ പൊലീസ് സംഘം വിളയിൽ സമദിനെ പിടികൂടി കൈക്ക് വിലങ്ങ് അണിയിക്കവേയാണ് എസ്.ഐക്ക് കുത്തേറ്റത്. വിലങ്ങുമായി പ്രതി ഓടി രക്ഷപ്പെട്ടു. കൈക്ക് ഗുരുതരമായി പരിക്കേറ്റ എസ്.ഐയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here